നയതന്ത്ര ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്നാ സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ ആള്‍ പഞ്ചാബില്‍ അറസ്റ്റില്‍.അമൃത്സര്‍ സ്വദേശി സച്ചിന്‍ ദാസാണ് കന്റോണ്‍മെന്റ് പൊലീസിന്റെ പിടിയിലായത്.
കൊച്ചി : നയതന്ത്ര ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്നാ സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ ആള്‍ പഞ്ചാബില്‍ അറസ്റ്റില്‍. അ മൃത്സര്‍ സ്വദേശി സച്ചിന്‍ ദാസാ ണ് കന്റോണ്‍മെന്റ് പൊലീസിന്റെ പിടിയിലായത്.
ഐടി വകുപ്പിലെ ജോലിക്കാണ് സ്വപ്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. മുംബൈയിലെ അംബേ ദ്കര്‍ സര്‍വകലാശാലയുടെ പേരിലാണ് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച ത്. സ്പേസ് പാര്‍ക്കിലെ നിയമന ത്തിനായി സ്വപ്ന സുരേഷ് വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി എന്നാരോപിച്ചാണ് കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സച്ചിന്‍ ദാസിന്റെ ഒളിത്താവളത്തില്‍ നിന്നും കേരളത്തിലേത് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സര്‍ വകലാശാലകളുടെ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ പൊലീസ് കണ്ടെടുത്തു. ഈ സംഭവത്തില്‍ നേരത്തെ സ്വപ്നാ സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഒരു സുഹൃത്ത് വഴിയാണ് സ്വപ്നാ സുരേഷ് സ ച്ചിനെ പരിചയപ്പെട്ടതെന്ന് പറയുന്നു.സ്പേ യ്സ് പാര്‍ക്കില്‍ സ്വപ്നാ സുരേഷ് ജോലി സമ്പാദിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണെന്നാണ് പൊലീസ് കണ്ടെത്തല്‍.
യുഎഇ കോണ്‍സുലേറ്റിലെ ജോലി നഷ്ടപ്പെട്ടതിനെതുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്ര ട്ടറിയായിരുന്ന എം ശിവശങ്കറിന്റെ ശിപാര്‍ശ പ്രകാരമാണ് ഐ ടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ ക്കില്‍ സ്വപ്നക്ക് ജോലി ലഭിച്ചത്. മുംബൈയിലെ അംബേദ്കര്‍ സര്‍വകലാശായില്‍നിന്ന് ബി കോം ബിരുദം നേടിയതായുള്ള സര്‍ട്ടിഫി ക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന സ്‌പേസ് പാര്‍ക്കില്‍ നിയമനം നേ ടിയത്.
സ്‌പേസ് പാര്‍ക്കിന്റെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറാണ് സ്വപ്നയെ തെരഞ്ഞെടുത്തത്. വ്യാജ സര്‍ട്ടിഫിക്കറ്റെന്ന് അറിഞ്ഞു കൊണ്ട് ശിവശങ്കറാണ് ജോലി നല്‍കിയ തെന്ന് സ്വപ്ന ആരോപിച്ചിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.