വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രി ആഭ്യന്തര വകു പ്പിന് നിര്‍ദ്ദേശം നല്‍കി. ഐ ജി എച്ച്.വെങ്കിടേഷിനാണ് പകരം ചുമതല.സ്വര്‍ണക്കട ത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് എം ആര്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത്
തിരുവനന്തപുരം: വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാറിനെ മാറ്റാന്‍ തീരുമാനം. മുഖ്യ മ ന്ത്രി ആഭ്യന്തര വകുപ്പിന് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. ഐജി എച്ച്. വെങ്കിടേഷിനാണ് പക രം ചുമതല.സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തി ലാണ് എം ആര്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത്.
തന്നെ കാണാന്‍ വന്ന സമയത്ത് ഷാജ് കിരണ്‍ വിജിലിന്‍സ് മേധാവിയുമായി ഫോണില്‍ സംസാരി ച്ചതായി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഷാജിനെ വിജിലന്‍സ് മേധാവി വിളിച്ചതായി ഇന്റലിജന്‍ സ് റിപ്പോര്‍ട്ടുമുണ്ട്. പൊലീസിന്റെ ദൂതനായാണോ ഷാജ് കിരണ്‍ സ്വപ്നയെ പോയി കണ്ടതെന്ന് പുതി യ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം ചോദിച്ചിരുന്നു.
ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനാണ് വിജിലന്‍സ് മേധാവിയെ മാറ്റാന്‍ തീരു മാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സരിത്തിനെ മുന്‍കൂട്ടി അറിയിക്കാതെ വീട്ടില്‍ നിന്ന് പിടിച്ചുകൊ ണ്ടുപോയതിലും വിജിലന്‍സിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.