Kerala

സ്വപ്നയുടെ പരാതി : കേസെടുത്ത് കര്‍ണാടക പൊലീസ് ; നോട്ടീസ് കിട്ടിയിട്ടില്ലെന്ന് വിജേഷ് പിള്ള

കെ ആര്‍ പുര പൊലീസ് സ്റ്റേഷനില്‍ ആണ് ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വി ജേഷ് പിള്ളയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വപ്നയും വിജേ ഷും കൂടിക്കാഴ്ച നടത്തിയ ഹോട്ടലില്‍ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു

ബംഗളൂരു: സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ വിജേഷ് പിള്ളയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക പൊലീസ്. കെ ആര്‍ പുര പോലീസ് സ്റ്റേഷനില്‍ ആണ് ഇടനി ലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വപ്നയും വിജേഷും കൂടിക്കാഴ്ച നടത്തിയ ഹോട്ടലില്‍ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കേസെടുത്ത സാഹചര്യത്തില്‍ വിജേഷ് പിള്ള ബംഗ ളൂരു കെ ആര്‍ പുര സ്റ്റേഷനില്‍ ഹാജരാകണം.

കേസില്‍ ഇപ്പോള്‍ പ്രാഥമിക അന്വേഷണമാണ് പോലീസ് നടത്തിയിരിക്കുന്നത്. കൂടിക്കാഴ്ച നടത്തിയ ദിവ സത്തെ ഹോട്ടല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെ ന്നും സ്വപ്ന ആവശ്യപ്പെടുന്നുണ്ട്. ഈ ഹോട്ട ലിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാകും പൊലീസിന്റെ അന്വേഷണം. വിജേഷ് മാത്രമാണ് തന്നെ കാണാനെത്തിയ തെന്നാണ് സ്വപ്ന പറഞ്ഞിരുന്നത്. എന്നാല്‍ വിജേഷിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായി രുന്നുവെന്നാണ് ഹോട്ടലുകാര്‍ പറയുന്നത്. ഇത് ആരാണെന്ന ചോദ്യമുയര്‍ത്തി കഴിഞ്ഞ ദിവസം സ്വപ്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകള്‍ നശിപ്പിച്ച ശേഷം നാടുവിട്ട് പോകണമെന്ന് വിജേഷ് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന ആരോപിച്ചത്. എ ന്നാല്‍ തനിക്കെതിരായ ആരോ പണം നിഷേധിച്ച് വിജേഷ് രംഗത്ത് എത്തിയിരുന്നു. ഒരു ഒടിടി സീരീസ് സംബന്ധിച്ചാണ് സ്വപ്നയെ നേരിട്ട് പോയി കണ്ടതെന്നായിരുന്നു വിജേഷിന്റെ പ്രതികരണം.

കേസിനെ നിയമപരമായി നേരിടുമെന്ന് പറഞ്ഞ വിജേഷ് പിളള, ഹാജരാകാന്‍ തനിക്ക് കര്‍ണാടക പൊ ലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും വ്യക്തമാക്കി. അത് കിട്ടിയശേഷം തുടര്‍ നടപടി തീരുമാനിക്കുമെ ന്നും വിജേഷ് പിള്ള പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.