ഇളയമകളുടെ വിവാഹാവശ്യത്തിനായി അമ്മ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മൂത്തമകളേയും മരുമകനേയും അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന കുന്നിന്‍പുറംഭാഗത്ത് കിരണ്‍രാജ് ഭാര്യ ഐശ്വര്യ എന്നിവരെയാണ് ഏറ്റുമാനൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്
കോട്ടയം: ഇളയമകളുടെ വിവാഹാവശ്യത്തിനായി അമ്മ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവ ര്‍ന്ന കേസില്‍ മൂത്തമകളേയും മരുമകനേയും അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന കുന്നിന്‍ പുറംഭാഗത്ത് കിരണ്‍രാജ് ഭാര്യ ഐശ്വര്യ എന്നിവരെയാണ് ഏറ്റുമാനൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
ഐശ്വര്യയുടെ കുടുംബവീടായ ഏറ്റുമാനൂര്‍ പേരൂരില്‍ ഓണാവധിക്ക് പോയപ്പോഴായിരുന്നു സംഭ വം. അമ്മ അപ്പോള്‍ പാലക്കാട് ജോലിക്ക് പോയതായിരുന്നു. സ്വര്‍ണം തി രുവനന്തപുരത്തെ ഭര്‍ത്തൃ വീട്ടിലേക്ക് കൊണ്ടുപോയി. പാലക്കാട്ടുനിന്നു തിരിച്ചെത്തിയ അമ്മ, വീട്ടില്‍ സൂക്ഷിച്ചിരുന്ന 10 പവന്‍ സ്വര്‍ണം കാണാനില്ലെന്ന് ഏറ്റുമാനൂര്‍ സ്റ്റേ ഷനില്‍ പരാതിനല്‍കി.
പൊലിസ് വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോള്‍ ഐശ്വര്യയാണ് സ്വര്‍ണം എടുത്തതെന്ന് മനസിലായി.പൊലീസ് ഐശ്വര്യയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നു 10 പവന്‍ കണ്ടെടുത്തു. തുടര്‍ ന്നു നടത്തിയ പരിശോധനയിലാണ് ഇതിലെ 5 പവന്‍ മുക്കുപണ്ടമാണെന്നു വ്യക്തമായത്. മോഷ്ടിച്ച സമയത്തുണ്ടായിരുന്ന സ്വര്‍ണത്തില്‍നിന്ന് 5 പവന്‍ മാലയെടുത്തു പണയം വയ്ക്കുകയും പകരമായി ഇതേ തൂക്കത്തില്‍ മുക്കുപണ്ടം വയ്ക്കുകയുമായിരുന്നു.
ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ രാജേഷ് കുമാര്‍,എസ്.ഐ സ്റ്റാന്‍ലി, എ.എസ്. ഐ അംബിക, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജി പി.സി, സൈഫുദ്ദീന്‍, മനോജ് കെ.പി, സുഭാഷ് വാസു എ ന്നി വരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.