Breaking News

സ്വദേശിവത്കരണ നിയമങ്ങൾ ലംഘിച്ച 1,818 സ്വകാര്യ സ്ഥാപനങ്ങളെ മനുഷ്യവിഭവ, സ്വദേശിവത്കരണ മന്ത്രാലയം പിടികൂടി

ദുബായ് : സ്വദേശിവത്കരണ നിയമങ്ങൾ ലംഘിച്ച 1,818 സ്വകാര്യ സ്ഥാപനങ്ങളെ മനുഷ്യവിഭവ, സ്വദേശിവത്കരണ മന്ത്രാലയം പിടികൂടി. ഈ കമ്പനികൾ 2,784 പൗരന്മാരെ 2022 പകുതി മുതൽ 2024 സെപ്റ്റംബർ 17 വരെ നിയമവിരുദ്ധമായി നിയമിക്കുകയും സാങ്കൽപിക പ്രാദേശികവൽക്കരണം ഉപയോഗിച്ച് ലക്ഷ്യങ്ങൾ മറികടക്കാൻ ശ്രമിക്കുകയും ഇതുവഴി നിയമങ്ങൾ ലംഘിക്കുച്ചതായി തെളിയിക്കപ്പെടുകയും ചെയ്തു.
ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ 20,000 ദിർഹവും 500,000 ദിർഹവും പിഴ ചുമത്തുന്നു. തുടർന്ന് അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. നിയമലംഘകരെ മന്ത്രാലയം സിസ്റ്റങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലാണ് തരംതിരിച്ചിരിക്കുന്നത്. യഥാർഥ സ്വദേശിവത്കരണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം ആവശ്യമായ സാമ്പത്തിക സംഭാവന നൽകാനും കമ്പനികളോട് ആവശ്യപ്പെടുന്നു.
സ്വദേശിവത്കരണ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്ക് അവരുടെ നാഫിസ് ആനുകൂല്യങ്ങളും മറ്റ് മുൻകാല സാമ്പത്തിക ആനുകൂല്യങ്ങളും നിർത്തലാക്കും. 600590000 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ വെബ്‌സൈറ്റ് വഴിയോ കോൾ സെന്ററുമായി ബന്ധപ്പെട്ട് സ്വദേശിവത്കരണ നയങ്ങൾക്കും തീരുമാനങ്ങൾക്കും വിരുദ്ധമായ നിഷേധാത്മക സംഭവങ്ങൾ റിപോർട്ട് ചെയ്യാൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.