ദോഹ: സ്വകാര്യ മേഖലയിലെ തൊഴിൽ സ്വദേശിവത്കരണ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ദേശീയ കമ്പനികളുമായി സഹകരിച്ച് ഖത്തരി പൗരന്മാർക്കും ഖത്തരി സ്ത്രീകളുടെ മക്കൾക്കുമായി തൊഴിൽ മന്ത്രാലയം പരിശീലന പരിപാടികൾ ആരംഭിച്ചു. ഹൈസ്കൂൾ ഗ്രാജ്വേറ്റ് ഡെവലപ്മെന്റ് പ്രോഗ്രാം, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഇവന്റ് മാനേജ്മെന്റ് പ്രോഗ്രാം, കസ്റ്റമർ സർവിസ് പ്രോഗ്രാം എന്നീ പരിപാടികൾക്കാണ് തൊഴിൽ മന്ത്രാലയം തുടക്കം കുറിച്ചിരിക്കുന്നത്.
ഖത്തർ എയർവേസുമായി സഹകരിച്ച് വ്യോമയാന മേഖലയിൽ ആവശ്യമായ അടിസ്ഥാന കഴിവുകളും പ്രഫഷനൽ കഴിവുകളും നേടുന്നതിന് ഉദ്യോഗാർഥികളെ സജ്ജമാക്കാൻ ലക്ഷ്യമിടുന്ന ഒരു വർഷത്തെ പരിപാടിയാണ് ഹൈസ്കൂൾ ഗ്രാജ്വേറ്റ് ഡെവലപ്മെന്റ് പ്രോഗ്രാം. അപേക്ഷകർക്ക് കുറഞ്ഞത് 4.5 ഐ.ഇ.എൽ.ടി.എസ് സ്കോർ ലഭിച്ചിരിക്കണം. അൽ റയ്യാൻ ഇന്റർനാഷനൽ യൂനിവേഴ്സിറ്റി കോളജുമായി സഹകരിച്ച് ടൂറിസം മേഖലയിൽ പരിശീലനവും വൈദഗ്ധ്യവും നൽകുന്ന പരിപാടിയാണ് ടൂറിസം, ഹോസ്പിറ്റാലിറ്റി, ഇവന്റ് മാനേജ്മെന്റ് പ്രോഗ്രാം. ടൂറിസം മേഖലയിലെ സൗകര്യങ്ങളിൽ നേരിട്ട് ഫീൽഡ് പരിശീലനം നൽകുന്ന ആദ്യത്തെ അക്കാദമിക് പരിപാടി കൂടിയാണിത്. ആറ് മാസമാണ് കോഴ്സ് കാലാവധി. ദോഹ ബാങ്കുമായി സഹകരിച്ച് ബാങ്കിങ് ജോലികൾക്കും ബാങ്കിങ് സംവിധാനങ്ങളുടെ ഉപയോഗത്തിനും ആവശ്യമായ അടിസ്ഥാന കഴിവുകൾ നൽകുന്ന ആറ് മാസത്തെ കോഴ്സാണ് കസ്റ്റമർ സർവിസ് പ്രോഗ്രാം. പരിശീലനാർഥികൾക്ക് ഫീൽഡ് ലേണിങ് ഉൾപ്പെടെയാണ് കോഴ്സ് നൽകുന്നത്. എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പൂർത്തിയാക്കുന്നതോടെ തൊഴിലന്വേഷകരെ വിവിധ സ്ഥാനങ്ങളിൽ നിയമിക്കും. പരിശീലന കാലയളവിൽ തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക സ്റ്റൈപൻഡും പരിശീലനാർഥികൾക്ക് ലഭിക്കും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.