Home

‘സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ ഇഡിക്ക് അവകാശമില്ല, ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാടും’: ഐസക്

പ്രഥമദൃഷ്ട്യാപോലും തനിക്കെതിരെ കേസ് ഇല്ലാത്ത കാര്യത്തില്‍ ഇഡി നടത്തുന്ന ചില വിവരാന്വേഷ ണങ്ങള്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാ ണെന്ന് മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്.അതിനുള്ള അവകാശം ഇഡിക്ക് ഇല്ല.

തിരുവനന്തപുരം : പ്രഥമദൃഷ്ട്യാപോലും തനിക്കെതിരെ കേസ് ഇല്ലാത്ത കാര്യത്തില്‍ ഇഡി നടത്തുന്ന ചി ല വിവരാന്വേഷണങ്ങള്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്. അതിനുള്ള അവകാശം ഇഡിക്ക് ഇല്ല. ഭരണഘടന ചില ജനാധിപത്യ അവകാശങ്ങള്‍ പൗര ന്മാര്‍ക്ക് ഉറപ്പുതരുന്നുണ്ട്. അവ സംരക്ഷിക്കാന്‍വേണ്ടി പോരാടുക തന്നെ ചെയ്യുമെന്നും ഐസക് ഫെ യ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

തോമസ് ഐസകിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

‘എനിക്ക് താല്‍ക്കാലികമായ സമാശ്വാസം’ ചാനലുകള്‍ തന്നിട്ടുണ്ട്. ഈ വ്യാഖ്യാനം അതീവകൗതുക കരമായിരിക്കുന്നുവെന്നു പറയാതെ വയ്യ. ഞാന്‍ ഒരു കേസിലും പ്രതിയല്ല. എന്തെങ്കിലും കുറ്റം ചെ യ്തൂവെന്ന് ഇതുവരെ ഇഡിക്കും ആക്ഷേപമില്ല. എങ്കിലും 10 വര്‍ഷത്തെ ഒട്ടേറെ വ്യക്തിപരമായ വിവ രങ്ങള്‍ സംബന്ധിച്ച് ഒരു ഡസന്‍ പ്രസ്താവനകള്‍ ഇഡി ആവശ്യപ്പെട്ടു. മസാലബോണ്ട് കിഫ്ബി വാ യ്പയെടുത്തിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടേയുള്ളൂ. അപ്പോള്‍ പിന്നെ എന്തിനാണ് 10 വര്‍ഷത്തെ കണ ക്കുകള്‍?.

തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അന്വേഷത്തോട് സഹകരിക്കാന്‍ എന്തിനു മടിക്കണം എന്നാണ് ചില ശു ദ്ധാത്മാക്കള്‍ ചോദിക്കുന്നത്. അന്വേഷണങ്ങളോടു സഹകരിക്കില്ലായെന്ന് ഒരിക്കലും പ്രഖ്യാപിച്ചി ട്ടില്ല. ഒരു തെറ്റും ഇല്ലായെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ട് ഒരു പരിഭ്രമവും ഇല്ല. പക്ഷേ പ്രഥമദൃ ഷ്ട്യാപോലും എനിക്കെതിരെ കേസ് ഇല്ലാത്ത കാര്യത്തില്‍ ഇത്തരത്തിലുള്ള വിവരാ ന്വേഷണങ്ങള്‍ എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. അതിനുള്ള അവകാശം ഇഡിക്ക് ഇല്ല. ഭരണഘ ടന ചില ജനാധിപത്യ അവകാശങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പുതരുന്നുണ്ട്. അവ സംരക്ഷിക്കാന്‍വേണ്ടി പോരാടുക തന്നെ ചെയ്യും.

എനിക്ക് ആദ്യം അയച്ച സമന്‍സില്‍ നീണ്ട സ്ഥിതിവിവര കണക്കുകളൊന്നും ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞുള്ള രണ്ടാമത്തെ സമന്‍സിലാണ് ഈ നീണ്ട ലിസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. എ ന്നെ അറിയിക്കുന്നതിനു മുമ്പ് പത്രക്കാരെ അറിയിച്ചതു ശരിയല്ലായെന്ന എന്റെ പ്രതികരണം മാത്ര മാണ് ഈ രണ്ട് സമന്‍സുകള്‍ക്ക് ഇടയില്‍ ഉണ്ടായിട്ടുള്ളത്. ഇഷ്ടക്കേട് തോന്നിയാല്‍ തങ്ങള്‍ക്ക് എ ന്തും ചെയ്യാമെന്ന ധാരണ അന്വേഷണ ഏജന്‍സികള്‍ക്കു വേണ്ട.

കിഫ്ബി കേരളത്തിന്റെ വികസനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഒരു ധനകാര്യ സ്ഥാപനമാണ്. ഒരു ധനകാര്യ സ്ഥാപനത്തിനെ സംബന്ധിച്ചിടത്തോളം വിശ്വാസ്യത ഏറ്റവും പ്രധാന മാണ്. അതു നശിപ്പിക്കാന്‍ വേണ്ടിയുള്ള സംഘടിത പരിശ്രമമാണ് കേന്ദ്ര ഏജന്‍സികളുടെ ഭാഗ ത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായി കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മുമ്പ് ചോദിച്ച ചോദ്യം തന്നെ ആവര്‍ത്തിക്കുകയും ചിലപ്പോള്‍ പ്രത്യേകിച്ചൊന്നും ചോദിക്കാതെ തി രിച്ചുവിടുകയും ചെ യ്യുന്ന രീതി ദേശദ്രോഹമാണ്.

ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പൂര്‍ണ്ണ ഉത്തരവ് സൈറ്റില്‍ വന്നിട്ടില്ല. ഓപ്പറേറ്റീവ് പാര്‍ട്ട് മാ ത്രമേ കോടതിയില്‍ വായിച്ചുള്ളൂ. അതില്‍ രണ്ട് മാസത്തേക്ക് സമന്‍സ് അയക്കുന്നതിനു സ്റ്റേ നല്‍ കിയിരിക്കുന്നു. ഫെമ നിയമലംഘനമാണല്ലോ അന്വേഷണ വിഷയം. രണ്ട് വര്‍ഷത്തോളം അന്വേ ഷിച്ചിട്ടും ഇതുവരെ ഒന്നും കണ്ടെത്താനായി ട്ടി ല്ല. ഇഡി ആകെ ചെയ്യേണ്ടിയിരുന്നത് ഫെമയുടെ റെഗുലേറ്ററായ റിസര്‍വ്വ് ബാങ്കിനോട് അഭിപ്രായം ആരായുകയാണ്. കിഫ്ബിക്ക് എന്‍ഒസി നല്‍ കിയിരുന്നോ?. അതിനെ തുടര്‍ന്ന് കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണോ ബോണ്ടുകള്‍ ഇറക്കി യത്? ഈ ബോണ്ട് വഴി സമാഹരിച്ച പണം എങ്ങനെ വിനിയോഗിച്ചൂവെന്നതു സംബന്ധിച്ച് മാസം തോറും കിഫ്ബി റിപ്പോര്‍ട്ട് നല്‍കുന്നുണ്ടോ? നിശ്ചയമായും ഇതിനൊക്കെ ഉത്തരം റിസര്‍വ്വ് ബാങ്കി ന് ഉണ്ടാവും. അതു തേടാന്‍ റിസര്‍വ്വ് ബാങ്കിനെക്കൂടി സ്വമേധായ കോടതി കക്ഷി ചേര്‍ത്തിരിക്കുക യാണ്.

ഫെമ ലംഘത്തെ സംബന്ധിച്ച് ഒരു പരാതി കിട്ടിയിട്ടുണ്ട്. സി&എജി റിപ്പോര്‍ട്ടിലും പരാമര്‍ശമുണ്ട്. അതുകൊണ്ട് തങ്ങള്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ അധികാരമു ണ്ടെ ന്നാണ് കോടതിയില്‍ സമര്‍പ്പിച്ച അഫിഡവിറ്റില്‍ ഇഡി വാദിച്ചത്. കോടതി ഇഡിയുടെ നിലപാട് തള്ളിയതിന്റെ ന്യായം എന്തെന്ന് നാളെ പൂര്‍ണവിധി വരുമ്പോള്‍ അറിയാം.

ഇടക്കാല ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല എന്നിരിക്കിലും Live Law, Bar& Bench തുടങ്ങിയ Law Reporting പോര്‍ട്ടലുകള്‍ പ്രസിദ്ധീകരിച്ച കോടതിയുടെ സുപ്രധാനമായ നിഗമനങ്ങള്‍ ഉണ്ട്. ‘Although the enquiry by the ED is not liable to be interdicted, there is no justification for petitioners to be repeatedly summoned by the officers of the ED,’ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിശ്ചിത വിഷയങ്ങളില്‍ അന്വേഷണ അധികാരമുണ്ട് എന്നുവെച്ച് എന്തും ചെയ്യാനാകില്ല എന്ന പരാമര്‍ശം അതീവ പ്രാധാന്യമുള്ള ഒന്നാണ് എന്നു പറയേണ്ടതില്ല. കോണ്‍സ്റ്റിറ്റിയൂഷണല്‍ മൂല്യങ്ങള്‍ അങ്ങനെ അട്ടിമറിക്കപ്പെടാന്‍ പാടില്ല എന്ന അതീവ പ്രാധാന്യമുള്ള പരാമര്‍ശമാണിത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.