കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ്യുഎം) ഇന്നൊവേഷന്‍ ആന്‍റ് എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റേഴ്സ് (ഐഇഡിസി) സ്കീമില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്‍റ് ബയോടെക് സ്റ്റാര്‍ട്ടപ്പിന് യുഎഇ കമ്പനിയില്‍ നിന്ന് 73 കോടിയുടെ നിക്ഷേപം. യുഎഇ ആസ്ഥാനമായുള്ള ടിസിഎന്‍ ഇന്‍റര്‍നാഷണല്‍ കൊമേഴ്സ് എല്‍എല്‍സിയില്‍ നിന്ന് ബി-ലൈറ്റ് കുക്കീസ് ബ്രാന്‍ഡിന് കീഴില്‍ ‘ആല്‍ഗ-സീവീഡ് ടെക്നോളജി’ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് സാറ ബയോടെക് സ്റ്റുഡന്‍റ് സ്റ്റാര്‍ട്ടപ്പ് നിക്ഷേപം കരസ്ഥമാക്കിയത്. സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പിന്തുണയോടെ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ജൈടക്സ് അന്താരാഷ്ട്ര സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
മൈക്രോ ആല്‍ഗകള്‍ ഉപയോഗിച്ച് ഊര്‍ജ്ജ, ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഗവേഷണം നടത്തുന്ന സാറ ബയോടെക്, ടിസിഎന്‍ ഇന്‍റര്‍നാഷണല്‍ കൊമേഴ്സ് ധനസഹായത്തിലൂടെ ഈ മേഖലയിലെ ഗവേഷണം, വികസനം, ഉല്‍പാദനം, വിതരണം, വിപണനം എന്നിവ ആഗോള തലത്തിലെത്തിക്കും.
സാറ ബയോടെക് സ്ഥാപകനും സിഇഒയുമായ ശ്രീ. നജീബ് ബിന്‍ ഹനീഫ്, ടിസിഎന്‍ ഇന്‍റര്‍നാഷണല്‍ കൊമേഴ്സ് എല്‍.എല്‍.സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. മുഹമ്മദ് ഷാഫി അബ്ദുള്ള എന്നിവര്‍ ശനിയാഴ്ച ഷാര്‍ജയില്‍ ധാരണാപത്രം ഒപ്പിട്ടു. കൊച്ചി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് (ഐസിഎആര്‍) -സിഫ്റ്റ് (സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി) പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. ജോര്‍ജ്ജ് നൈനാന്‍, കെഎസ്യുഎം സിഇഒ തപന്‍ റായഗുരു, തൃശ്ശൂര്‍ സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍റ് ടെക്നോളജി പ്രിന്‍സിപ്പല്‍ ഡോ. നിക്സണ്‍ കുരുവിള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍റ് ടെക്നോളജിയില്‍ 2016 ല്‍ ബയോടെക്നോളജി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ശ്രീ. നജീബ് ബിന്‍ ഹനീഫ് സാറ ബയോടെക് സ്ഥാപിച്ചത്. സഹൃദയ ടെക്നോളജി ബിസിനസ് ഇന്‍കുബേറ്ററുമായി (സഹൃദയ ടിബിഐ) ചേര്‍ന്നിട്ടുള്ള ബയോടെക് സ്റ്റാര്‍ട്ടപ്പ് ഐസര്‍-സിഫ്റ്റുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ഇന്ത്യയിലെ ആദ്യത്തെ ആല്‍ഗ-കടല്‍പായല്‍ ഭക്ഷ്യ ഉല്‍പാദകരാകാന്‍ കമ്പനിയെ സഹായിച്ചിട്ടുണ്ട്.
തങ്ങളുടെ സംരംഭകത്വത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് സാറയിലെ അംഗങ്ങള്‍ കാമ്പസില്‍ അവരുടെ ആദ്യ വര്‍ഷത്തില്‍ ഒരു മഷ്റൂം ഹബ് സ്ഥാപിച്ചിരുന്നു. മൈക്രോ ആല്‍ഗകള്‍ ഉപയോഗിച്ച് ഫോട്ടോ ബയോറിയാക്ടറുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിലൂടെ ബയോടെക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യയെ ബയോ എഞ്ചിനീയറിംഗില്‍ മുന്‍പന്തിയില്‍ എത്തിക്കുന്നതില്‍ വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും നിരവധി സമ്മാനങ്ങള്‍ ലഭിച്ചു.
വിവരസാങ്കേതിക വിദ്യ, ബിസിനസ് പ്രോസസ് മാനേജ്മെന്‍റ്, വാണിജ്യം, ആരോഗ്യ സുരക്ഷ, വിദ്യാഭ്യാസം, എഫ്എംസിജി, നിര്‍മ്മാണം, എഞ്ചിനീയറിംഗ്, പ്രതിരോധം, അടിയന്തര സേവന ദാതാക്കള്‍, ഏവിയേഷന്‍, ഓയില്‍, ഗ്യാസ് തുടങ്ങി നിരവധി മേഖലകളിലെ സാന്നിധ്യമായി നിലകൊള്ളുന്ന കമ്പനിയാണ് ടിസിഎന്‍ ഇന്‍റര്‍നാഷണല്‍ കൊമേഴ്സ്.
സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള കേരള സര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സിയാണ് കെ.എസ്.യു.എം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.