സ്റ്റുഡന്റ് പൊലീസില്‍ മതപരമായ വസ്ത്രം അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പെ ണ്‍കുട്ടികള്‍ക്ക് ഹിജാബും ഫുള്‍ സ്ലീവും ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സ ര്‍ക്കാര്‍ തള്ളി
കൊച്ചി : സ്റ്റുഡന്റ് പൊലീസില്‍ മതപരമായ വസ്ത്രം അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പെണ്‍കുട്ടി കള്‍ക്ക് ഹിജാബും ഫുള്‍സ്ലീവും ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി. ഹിജാബ് അ നുവദിക്കണമെന്ന കുറ്റ്യാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് ആഭ്യ ന്തര വകുപ്പിന്റെ ഉത്തരവ്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കുള്ള തെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
എസ്പിസിയില്‍ അംഗമായ കുട്ടി യൂണിഫോമിനൊപ്പം ഹിജാബും ഫുള്‍ സ്ലീവും ധരിക്കാന്‍ അ നുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യന്‍ ഭരണഘടനയു ടെ 25(1) വകുപ്പ് പ്രകാരം ഇഷ്ടമുള്ള വസ്ത്രം ധരിക്കുക എന്നത് തന്റെ അടിസ്ഥാനപരമായ അവ കാശമാണെന്നും, മതപരമായ വസ്ത്രം താന്‍ ധരിക്കുന്നത് കൊണ്ട് സ്റ്റുഡന്റ് പൊലീസ് കേഡറ്റി ന്റെ അച്ചടക്കത്തെയോ മറ്റുള്ളവരുടെ അവകാശത്തെയോ താന്‍ ഹനിക്കുന്നില്ലെന്നും കുട്ടി ഹര്‍ജിയില്‍ പറയുന്നു.
ഈ വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് പരാതിക്കാരിയായ പെണ്‍കുട്ടിയുടെയും മാതാപിതാ ക്കളുടേയും അഭിപ്രായം കേള്‍ക്കാനും തീരുമാനമെടുക്കാനും നിര്‍ ദേശിച്ചു. തുടര്‍ന്ന് ആഭ്യന്തര സെക്രട്ട റി പരാതിക്കാരിയായ കുട്ടിയേയും രക്ഷിതാക്കളേയും കേട്ടിരുന്നു. തുടര്‍ന്ന് എസ്പിസിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ നിലപാടും ആരാഞ്ഞു. ഇതിനുശേഷമാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പദ്ധതി ആരംഭിച്ചതു മുതല്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വേഷമാണ് ഉപയോഗിക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കു ട്ടികള്‍ക്കും പ്രത്യേക വേഷമില്ല.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.