സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വീണ്ടും ആരോപ ണവുമായി സ്വപ്ന സുരേഷ്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയില്‍ പറ ഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളങ്ങളാണെന്നും മുഖ്യമന്ത്രി പരിശുദ്ധമായ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും സ്വപ്ന സുരേഷ്
പാലക്കാട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണ വുമായി സ്വപ്ന സുരേഷ്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ പച്ച ക്കള്ളങ്ങളാണെന്നും മുഖ്യമന്ത്രി പരിശുദ്ധമായ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
രഹസ്യ ചര്‍ച്ചകള്‍ക്കായി ഒറ്റയ്ക്കും കോണ്‍സുല്‍ ജനറലിനൊപ്പവും രാത്രി ഏഴ് മണിക്ക് ശേഷം ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ടെന്നും ഈ കൂടിക്കാഴ്ചകളൊന്നും വിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതി യോടെ ആയിരുന്നില്ലെന്നും സ്വപ്ന പറഞ്ഞു. 2016 മുതല്‍ 2020 വരെയുള്ള സമയങ്ങളിലാണ് ഇതെ ല്ലാം നടന്നത്. ക്ലിഫ്ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം. അതില്‍ ആ ദൃശ്യങ്ങള്‍ ഉ ണ്ടെന്നും സ്വപ്‌ന പറഞ്ഞു
മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയായ കോണ്‍സുല്‍ ജനറലിന് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ കാണാന്‍ പറ്റില്ല. ചട്ടങ്ങള്‍ മാറിക്കടന്നായിരുന്നു ഈ കൂടിക്കാഴ്ചകള്‍ എല്ലാമെന്ന് സ്വപ്ന പറഞ്ഞു. കേര ളത്തിലെ വിമാനത്താവളത്തില്‍ ഉള്ളവരൊക്കെ മുഖ്യമന്ത്രിയെ കാണുമ്പോള്‍ തൊഴുതുനില്‍ക്കും. യുഎഇയിലാണ് ഇവര്‍ക്ക് നയതന്ത്ര പരിരക്ഷയുടെ ആവശ്യം. ആ സൗകര്യമാണ് താന്‍ ഒരുക്കി നല്‍ കിയതെന്നും സ്വപ്ന ആരോപിച്ചു.
മറന്നുവച്ച ബാഗ് നയതന്ത്ര ചാനല്‍ വഴി എന്തിനു കൊണ്ടുപോയി?.ബാഗില്‍ ഉപഹാരമാണെങ്കില്‍ എന്തിന് നയതന്ത്രചാനല്‍ വഴി കൊണ്ടുപോയെന്നും സ്വപ്‌ന ചോദിച്ചു. എനിക്ക് ജോലി നല്‍കിയത് പിഡബ്ല്യുസിയാണെന്നും പറഞ്ഞു. ഷാജ് കിരണ്‍ മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായിരുന്നി ല്ലെങ്കി ല്‍ എന്തിനാണ് രാത്രിക്ക് രാത്രി എഡിജിപി അജിത്ത് കുമാറിനെ സ്ഥലംമാറ്റിയതെന്നും ഷാജ് കിര ണിനെതിരേ നടപടിയെടുക്കാതിരുന്നതെന്നും സ്വപ്ന ചോദിച്ചു.
ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ചാണ് ക്ലിഫ് ഹൗസിലെത്തിച്ചത്. വീണാ വിജയന്റെ ബിസി നസ് ആവശ്യത്തിനാണ് അങ്ങനെ ചെയ്തത്. മുഖ്യമന്ത്രിയുടെ ഭാര്യയും മകളും അദേഹത്തിന് ഗിഫ്റ്റ് നല്‍കിയിട്ടുണ്ട്. അതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ട്. കൈക്കൂലി നല്‍കിയതായി താന്‍ എവി ടെയും പറഞ്ഞിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.
സ്പ്രിംഗ്‌ളര്‍ അഴിമതിയുടെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണെന്നും സ്പ്രിംഗ്‌ള ര്‍ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കര്‍ പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. എക്‌സോലോജിക്കിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.