ന്യൂയോർക്ക് : സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് നടത്താനിരുന്ന ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യമായ “പൊളാരിസ് ഡോൺ’ വിക്ഷേപണം മാറ്റിവച്ചു. ഹീലിയം ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന്
സ്പേസ് എക്സ്, എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ദൗത്യം ബുധനാഴ്ച നടക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പ്രാദേശിക സമയം ചൊവാഴ്ച പുലർച്ചെയോടെയായിരുന്നു വിക്ഷേപണം നടത്താൻ സ്പേസ് എക്സ് തീരുമാനിച്ചിരുന്നത്.
സാങ്കേതിക വിദഗ്ധർ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സ്പേസ് എക്സ് അധികൃതർ വ്യക്തമാക്കി. അഞ്ച് ദിന ദൗത്യത്തിനായി മലയാളിയും സ്പേസ് എക്സിലെ മെഡിക്കൽ വിദഗ്ധനുമായ ഡോ.അനിൽ മേനോന്റെ ഭാര്യ അന്ന മേനോൻ അടക്കം 4 പേരെയാണ് നിശ്ചയിരുന്നത്.സ്പേസ് എക്സിലെ എഞ്ചിനീയറായ അന്നയ്ക്ക് പുറമെ ശതകോടീശ്വരൻ ജാറഡ് ഐസക്മാൻ, യുഎസ് എയർഫോഴ്സ് മുൻ പൈലറ്റായ സ്കോട്ട് പൊറ്റീറ്റ്, എഞ്ചിനീയർ സാറാ ഗില്ലിസ് എന്നിവരെയാണ് ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യത്തിനായി തിരഞ്ഞെടുത്തിരുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.