സ്പീക്കര്‍ നീതി പാലിക്കണമെന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം ഓഫീസ് ഉപരോധിച്ചത്. സംഘര്‍ഷത്തിനിടെ ഭരണപക്ഷ എംഎല്‍എമാരുടെ സംരക്ഷണയില്‍ സ്പീക്കര്‍ ഓഫീസില്‍ പ്രവേശിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്‍ഡ് വാര്‍ഡ് മര്‍ദിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ഉന്തിനും തള്ളിനുമിടയില്‍ ചാലക്കുടി എം എ ല്‍എ സനീഷ് കുമാര്‍ ജോസഫ് കുഴഞ്ഞുവീണു.
തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ നിയമസഭയിലെ ഓഫീസിന് മുന്നില്‍ അസാധാരണ പ്ര തിഷേധം നടത്തി പ്രതിപക്ഷം. സ്പീക്കറുടെ ഓഫീസ് ഉപരോധി ച്ച പ്രതിപക്ഷ അംഗങ്ങളെ ഒഴിപ്പിക്കാന്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ശ്രമിച്ചത് കയ്യാങ്കളിയില്‍ കലാശിച്ചു. അടിയന്തര പ്രമേയ അനുമതികള്‍ തുടര്‍ച്ച യായി നിഷേധിച്ചതും സ്പീക്കറുടെ അസാധാരണ അഭിപ്രായപ്രകടനങ്ങളുമാണ് പ്രതിഷേധത്തിന് കാര ണം. സ്പീക്കര്‍ക്ക് വഴിയൊരുക്കാന്‍ വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളെ പിടിച്ചുമാറ്റാന്‍ ശ്രമിത്തതാണ് സം ഘര്‍ഷത്തിന് ഇടയാക്കിയത്.
സ്പീക്കര്‍ നീതി പാലിക്കണമെന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം ഓഫീസ് ഉപരോധിച്ചത്. സംഘ ര്‍ഷത്തിനിടെ ഭരണപക്ഷ എംഎല്‍എമാരുടെ സംരക്ഷണയില്‍ സ്പീക്കര്‍ ഓഫീസില്‍ പ്രവേശിച്ചു. തിരുവ ഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്‍ഡ് വാര്‍ഡ് മര്‍ദിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ഉന്തിനും തള്ളിനുമി ടയില്‍ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് കുഴഞ്ഞുവീണു.
അതിനിടെ, ഭരണപക്ഷ എംഎല്‍എമാരും ഓഫീസിന് മുന്നിലെത്തിയതോടെ ബഹളം ശക്തമായി. ഇവര്‍ നേര്‍ക്കുനേര്‍ നിലയുറപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് സനീഷ് കുമാര്‍ എംഎല്‍എ കുഴഞ്ഞുവീണ ത്. കയ്യേറ്റത്തെ തുടര്‍ന്നാണ് സനീഷ് കുഴഞ്ഞുവീണതെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭയിലെ ഡോക്ടര്‍മാര്‍ ഇദ്ദേഹ ത്തെ പരിശോധിക്കുകയും തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊ ണ്ടുപോകുകയും ചെയ്തു.
ബ്രഹ്‌മപുരം വിഷയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക പ്രസ്താവന കേള്‍ക്കാന്‍ നില്‍ക്കാതെയാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങി സ്പീക്കറുടെ ഓഫീസിലേക്ക് ഉപരോധത്തിന് എത്തിയത്. ഇതിനിടെ, പ്രശ്‌നപരിഹാരത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചില അംഗങ്ങളും സ്പീക്കറുടെ ഓഫീസിലെത്തി ചര്‍ച്ച നടത്തി. അര മണിക്കൂറോളം നീണ്ട ബഹളത്തിനൊടുവില്‍ അംഗങ്ങ ള്‍ ഒഴിഞ്ഞുപോകുകയായിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.