തുടര്‍ച്ചയായ മൂന്ന് ദിവസം രണ്ടായിരത്തിന് മുകളിലാണ് മരണസംഖ്യ. ഔദ്യോഗിക കണക്കുകളനുസരിച്ച് 24 മണിക്കൂറിനിടെ 3,46,786 പേര്‍ രോഗബാധിതരായി. 2624 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു
ന്യുഡല്‍ഹി : കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ രാജ്യം കൂടുതല്‍ ഗുരുതരാ വസ്ഥ യി ലേ ക്ക്. പ്രതിദിന രോഗബാധ മൂന്നര ലക്ഷത്തിലേ ക്ക് അടുക്കുന്നതായി കേന്ദ്ര ആരോഗ്യ മ ന്ത്രാലയ ത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗികളുടെ എണ്ണം റെക്കോഡുകള്‍ ഭേദിച്ച് കുതിച്ചുയരു കയാണ്. ഇന്നും മൂന്നര ലക്ഷത്തോളം ആളുകള്‍ രോഗബാധിതരായി. തുടര്‍ച്ചയായ മൂന്ന് ദിവസം രണ്ടായിരത്തിന് മുകളിലാണ് മരണസംഖ്യ. ഔദ്യോഗിക കണക്കുകളനുസരിച്ച് 24 മണിക്കൂറിനിടെ 3,46,786 പേര്‍ രോഗബാധിതരായി. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതിനു ശേഷം ഒരു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.2624 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവ രുടെ എണ്ണം കാല്‍ കോടി പിന്നിട്ടു. 25,52,940 പേരാണ് ചികിത്സ യിലുള്ളത്.
കോവിഡ് കുതിച്ചുയരുമ്പോഴും പല സംസ്ഥാനങ്ങളിലും ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുക യാ ണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാരാന്ത ലോക്ഡൗണ്‍ നടപ്പാക്കുന്നുണ്ട്. ഓക്‌സിജന്‍, വാക്‌സീന്‍ ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളിലെ സ്ഥിതി കേന്ദ്രം നിരീക്ഷിക്കുകയാണ്. തുടര്‍ അവലോകന യോഗങ്ങള്‍ ഇന്നും ചേരും. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരു പ ത്തിനാലായിര ത്തിലധികം പേര്‍ക്ക് രോഗം ബാധിച്ച ഡല്‍ഹിയില്‍ വൈറസിന്റെ യു.കെ വകഭേദം രോഗവ്യാപനം തീവ്രമാക്കിയെന്നാണ് വിലയിരുത്തല്‍.
ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ പലയിടത്തും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും രൂക്ഷമാണ്. ദില്ലിയിലെ ഒരു വീട്ടില്‍ നിന്നും 48 ഓക്‌സിജന്‍ സിലിണ്ടറുകള്‍ റെയ്ഡ് ചെയ്തു. 32 വലിയ ഓക്‌സി ജന്‍ സിലിണ്ടറുകളും, 16 ചെറിയ സിലിണ്ടറുകളുമാണ് കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.