ഇന്ന് 35013 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ് ഇപ്പോള്‍ ചെയ്യാവുന്ന ഉചിതമായ കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35013 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ് ഇപ്പോള്‍ ചെയ്യാവുന്ന ഉചിതമായ കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 41 പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 1,38,190 ടെസ്റ്റുകള്‍ നടത്തി. ചികിത്സയിലുള്ളത് 266646 പേരാണ്. രോഗവ്യാപനം വലിയ തോതിലാണ് ഉണ്ടാകുന്നതെന്നും നിലവിലെ സ്ഥിതിയില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ചില ജില്ലകളിലെ തദ്ദേശ സ്ഥാപന അതിര്‍ത്തിക്കുള്ളിലും വലിയ തോതില്‍ വര്‍ധിച്ചു. ഇത് കുറച്ച് കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യും. രോഗവ്യാപന ഘട്ടത്തില്‍ പല കാര്യത്തിലും സഹായത്തിന് വളണ്ടിയര്‍മാര്‍ വേണം. പൊലീസ് 2000 വളണ്ടിയര്‍മാരെ അവര്‍ക്കൊപ്പം ഉപയോഗിക്കും. ആവശ്യമായത്ര വളണ്ടിയര്‍മാരെ കണ്ടെത്തും. ഈ ഘട്ടത്തിലാണ് വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനം ഉയര്‍ന്ന തോതില്‍ നടക്കണം. വിവിധ രീതിയില്‍ ഇടപെടണം. കാര്യങ്ങളെ ഗൗരവത്തോടെ നീക്കണം.
തദ്ദേശ സ്ഥാപനത്തില്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലാണ് സമിതി പ്രവര്‍ത്തിക്കുന്നത്. ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരും പൊലീസും റവന്യു ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും എല്ലാം ഇതിലുണ്ടാകും. ഇത് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കണം. ഇപ്പോള്‍ ഓര്‍ക്കേണ്ടത് കഴിഞ്ഞ വ്യാപന ഘട്ടത്തില്‍ വളണ്ടിയര്‍മാരും പൊലീസും ഒന്നിച്ചിടപ്പെട്ടത് വലിയ ഫലം ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജില്ലകളിലെ കോവിഡ് കണക്ക്
എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ആലപ്പുഴയില്‍ കോവിഡ് ചികിത്സയ്ക്ക് 1527 കിടക്കകള്‍ കൂടി സജ്ജമാക്കി
ആലപ്പുഴയില്‍ കോവിഡ് ചികിത്സയ്ക്ക് അധികമായി 1527 കിടക്കകള്‍ കൂടി സജ്ജമാക്കി. 4339 കിടക്കകളാണ് ജില്ലയിലാകെ സജ്ജമാക്കിയത്. 399 അധ്യാപകരെ കൂടി കോവിഡ് നിയന്ത്രണത്തിന് ആലപ്പുഴയില്‍ നിയോഗിച്ചു.
തൃശൂരില്‍ 21 പഞ്ചായത്തുകളിലും പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികളിലും രോഗം കൂടുതലായി
തൃശൂരില്‍ 21 പഞ്ചായത്തുകളില്‍ 50 ശതമാനത്തിന് മുകളില്‍ ടിപിആര്‍. പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കൊല്ലത്ത് പരിശോധന കാര്യക്ഷമമാക്കാന്‍ 93 സര്‍ക്കിള്‍ ഓഫീസര്‍മാരെ നിയോഗിച്ചു.
വയനാട്ടില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കടുത്ത നിയന്ത്രണം തുടരും
വയനാട്ടില്‍ ഉയര്‍ന്ന ടിപിആര്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശ സ്ഥാപനങ്ങളില്‍ കടുത്ത നിയന്ത്രണം തുടരുന്നു. കര്‍ണാടകയില്‍ രണ്ടാഴ്ചത്തേക്ക് 27 മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചരക്ക് വാഹനങ്ങള്‍ക്ക് മാത്രമാണ് അവിടെ പ്രവേശനം. പൊതു-സ്വകാര്യ വാഹനങ്ങള്‍ക്ക് കര്‍ണാടകയിലേക്ക് പോകാന്‍ അനുവാദം ഇല്ല. അടിയന്തിര സാഹചര്യത്തിലേ കര്‍ണാടകയിലേക്ക് വാഹനങ്ങള്‍ക്ക് പോകാനാവൂ.
ടിപിആര്‍ ഉയരുന്നത് കോട്ടയത്ത് ആശങ്ക
ടിപിആര്‍ ഗണ്യമായി ഉയരുന്നത് കോട്ടയത്ത് ആശങ്ക വര്‍ധിപ്പിച്ചു. 71 പഞ്ചായത്തുകളും ആറ് മുനിസിപ്പാലിറ്റികളുമുള്ള കോട്ടയത്ത് 58 തദ്ദേശ സ്ഥാപനത്തില്‍ ടിപിആര്‍ 20ന് മുകളിലാണ്. ആറിടത്ത് 40 ന് മുകളിലാണ് ടിപിആര്‍.
കാസര്‍കോട് 59 വെന്റിലേറ്റര്‍, 114 ഐസിയു കിടക്ക
കാസര്‍കോട് കൊവിഡ് തീവ്ര വ്യാപനം നേരിടാനുള്ള മുന്നൊരുക്കത്തിനായി 59 വെന്റിലേറ്റര്‍ 114 ഐസിയു കിടക്ക, ആയിരത്തിലേറെ ഓക്‌സിജന്‍ കിടക്കകള്‍ എന്നിവ സജ്ജമാക്കി. ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ആവശ്യമെങ്കില്‍ 50 സെന്റ് ഭൂമി അനുവദിക്കും. തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ അഞ്ച് സെഷന്‍ ക്രമീകരിച്ചു. കോഴിക്കോട്ടെ പട്ടിക വര്‍ഗ കോളനികളില്‍ ടെസ്റ്റിനും വാക്‌സീനേഷനും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും.
പാലക്കാട് 5 കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍
പാലക്കാട് 5 കോവിഡ് ചികിത്സാ കേന്ദ്രങ്ങളാണ് ഇപ്പോഴുള്ളത്. സ്വകാര്യ ആശുപത്രികളിലും സജ്ജീകരണങ്ങള്‍ ഒരുക്കി. എറണാകുളത്ത് കൂടുതല്‍ കൊവിഡ് തീവ്ര പരിചരണ സൗകര്യങ്ങള്‍ ഒരുക്കി.
മലപ്പുറത്ത് 14 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ, കണ്ണൂരില്‍ പട്ടിക വര്‍ഗ മേഖലകളില്‍ നോഡല്‍ ഓഫീസര്‍
കണ്ണൂരില്‍ പട്ടിക വര്‍ഗ മേഖലകളില്‍ കോവിഡ് പ്രതിരോധം കൂടുതല്‍ ഫലപ്രദമാക്കാന്‍ പ്രത്യേക ശ്രദ്ധ കൊടുക്കും. ഇതിന് പ്രത്യേക നോഡല്‍ ഓഫീസറെയും നിയോഗിച്ചു. മലപ്പുറത്ത് 14 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വെന്റിലേറ്റര്‍, ഐസിയു കിടക്ക, മറ്റ് കിടക്കകളുടെ കണക്ക് നല്‍കാന്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ക്ക നിര്‍ദേശം
മറ്റ് പല സംസ്ഥാനങ്ങളിലും ചികിത്സയ്ക്ക് ആളുകള്‍ പരക്കം പായുകയാണ്. രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ് കേരളത്തിലും. മറ്റിടങ്ങളി ലുണ്ടായ പ്രശ്‌നം ഇവിടെ സംഭവിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ ദ്രുതഗതിയില്‍ സ്വീകരിക്കുന്നുണ്ട്. ജില്ലാ തലത്തില്‍ ഓരോ നാല് മണിക്കൂറിലും ഓരോ ജില്ലയിലും വെന്റിലേറ്റര്‍, ഐസിയു കിടക്ക, മറ്റ് കിടക്കകള്‍ എന്നിവയുടെ പുതിയ കണക്ക് നല്‍കാന്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളോട് നിര്‍ദ്ദേശിച്ചു.
അവശ്യ ഘട്ടത്തില്‍ 1056 ഹെല്‍പ്ലൈന്‍
അവശ്യ ഘട്ടത്തില്‍ ആശുപത്രിയുമായി നേരിട്ട് ബന്ധപ്പെടാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കി 1056 എന്ന ഹെല്‍പ്ലൈനില്‍ വിളിച്ച് സൗകര്യങ്ങളുടെ ലഭ്യത ജനത്തിന് ഉപയോഗിക്കാം.ഓരോ ജില്ലയിലും വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി ആളുകള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാം. അതതിടത്തെ വാര്‍ഡ് മെമ്പര്‍, കൗണ്‍സിലര്‍, ആശാ വര്‍ക്കര്‍ തുടങ്ങിയവരുടെ നമ്പര്‍ കൈയ്യില്‍ വെക്കണം. കാര്യമായ രോഗലക്ഷണം ഇല്ലാത്ത രോഗികളോടാണ് ഹോം ഐസൊലേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രോഗികള്‍ക്ക് താമസിക്കാന്‍ ശുചിമുറിയുള്ള മുറി വേണം. എസി ഉപയോഗിക്കരുത്. പരമാവധി വായു സഞ്ചാരം വേണം. പരിചരിക്കുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണം. എന്‍95 മാസ്‌ക് രോഗികളും പരിശോധിക്കുന്നവരും ധരിക്കണം. ലക്ഷണം കൂടുതലുണ്ടെങ്കില്‍ ചികിത്സ തേടണം. ഇ-സഞ്ജീവനി സംവിധാനത്തിന്റെ മൊബൈല്‍ ആപ്പ്, വെബ്‌സൈറ്റ് എന്നിവ വഴി ചികിത്സ തേടണം. ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെട്ട് വേണമെങ്കില്‍ ആശുപത്രിയിലേക്ക് മാറണം.
സിഎഫ്എല്‍ടിസികളും സിഎല്‍ടിസികളും ശാക്തീകരിച്ചു
സിഎഫ്എല്‍ടിസികളും സിഎല്‍ടിസികളും ശാക്തീകരിച്ചു. രോഗികളാവുന്ന ആര്‍ക്കും ഐസൊലേഷനില്‍ പോകാനും ചികിത്സയ്ക്കും ബുദ്ധിമുട്ട് ഉണ്ടാകരുത്. ഇവ കൂടുതല്‍ മികച്ചതാക്കാനുള്ള തീവ്ര ശ്രമം മുന്നോട്ട് കൊണ്ടുപോവുകയാണ്. അതത് ജില്ലകളിലെ ഹെല്‍പ്ലൈന്‍ നമ്പറിലോ 1056 എന്ന സംസ്ഥാന തല ഹെല്‍പ്ലൈനിലോ വിളിച്ചാല്‍ സഹായം ലഭിക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.