മക്കള്‍ക്കെതിരെയുള്ള ആരോപണം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിക്കും തിരിച്ചടിയാവും എന്നതിനാലാണ് താന്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞതെന്ന് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതോടൊപ്പം തന്റെ ആരോഗ്യ പ്രശ്‌നങ്ങളും സ്ഥാന മൊഴിയാനുള്ള തീരുമാനത്തിലേക്ക് നയിച്ചുവെന്നു ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ കോടിയേരി പറഞ്ഞു.
ബിനീഷ് മയക്കുമരുന്ന് കേസില്‍ പ്രതിയല്ല
മകന്‍ ബിനീഷ് മയക്കുമരുന്ന് കേസില്‍ പ്രതിയല്ല. മയക്കുമരുന്ന് കേസിലാണ് ബിനീഷിനെ കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്തത്. ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിച്ച എന്‍.സി.ബി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷിന്റെ പേരില്ല. കള്ളപ്പണം വെളുപ്പിച്ചെന്ന കേസി ലാണ് ബിനീഷ് നിലവില്‍ അന്വേഷണം നേരിടുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്ക് ആര്‍ക്കെതിരേയും ഇത്തരം കേസുകള്‍ മെനഞ്ഞെടുക്കാമെന്നും കോടിയേരി വ്ക്തമാക്കി.
ബിനീഷും ബിനോയിയും എന്റെ നിയന്ത്രണത്തില്‍ കഴിയുന്നവരല്ല
എന്റെ മക്കളാണെങ്കിലും അവര്‍ ബിനീഷും ബിനോയിയും പ്രായപൂര്‍ത്തിയായവരാണ്. 36ഉം 38ഉം വയസുള്ള കല്ല്യാണം കഴിഞ്ഞ് കുടുംബമായി
വേറെ ജീവിക്കുന്നവരാണ്. എന്റെ നിയന്ത്രണത്തില്‍ കഴിയുന്നവരല്ല. സ്വാഭാവികമായും ഒരു കരുതല്‍ ഇല്ലാതെ വരുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളു ണ്ടാവും. അതിനെ നേരിടാന്‍ കരുതലും ജാഗ്രതയും വേണം.
ബിനീഷ് മയക്കുമരുന്ന് ഉപയോഗിച്ചതോ വിറ്റതോ ആയി കണ്ടെത്താനായില്ല
ബിനീഷിനെക്കുറിച്ച് ആദ്യമുണ്ടായത് മയക്കുമരുന്ന് കേസില്‍ പ്രതിയായെന്നാണ്. ബിനീഷ് പുകവലിക്കുന്നതോ മദ്യപിക്കുന്നതോ ഞാന്‍ കണ്ടി ട്ടില്ല. ആരു വേണലും പരിശോധിക്കട്ടേ, ആര്‍ക്ക് മുന്നിലും ഹാജരാവാം എന്നാണ് ബിനീഷ് പറഞ്ഞത്. അങ്ങനെയാണ് ബിനീഷ് ഇഡിയുമായി സഹകരിച്ചത്. എന്നിട്ടും അറസ്റ്റ് ചെയ്തു. 14 ദിവസം കസ്റ്റഡിയില്‍ വച്ചു ചോദ്യം ചെയ്തു. എന്നിട്ടും മയക്കുമരുന്ന് ഉപയോഗിച്ചതോ വിറ്റതോ ആയി കണ്ടെത്താനായില്ല. ഒടുവില്‍ നാര്‍ക്കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അതില്‍ അവന്റെ പേരില്ല- കോടിയേരി ചൂണ്ടിക്കാട്ടി.
കള്ളപ്പണം വെളുപ്പിച്ചെന്ന കേസാണ് ബിനീഷിനെതരെ നിലവിലുള്ളത്
കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇപ്പോള്‍ ബിനീഷുള്ളത്. ബാങ്ക് വഴി രേഖസഹിതം ഒരാള്‍ക്ക് ഹോട്ടല്‍ തുടങ്ങാന്‍ പണം കൊടു ത്തതിന്റെ പേരിലാണ് അവനെതിരെ കേസെടുത്തിരിക്കുന്നത്. അതില്‍ കര്‍ണാടക ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. ബിനീഷിന് മയക്കുമരുന്ന് വ്യാപാരാവുമായി ബന്ധമില്ലെന്ന് എന്‍സിബി തന്നെ വ്യക്തമാക്കി കഴിഞ്ഞു. പി.ചിന്ദബരത്തിനും, ഡികെ ശിവകുമാറിനും എതിരെ ഇതേപോലെ കേസെടുത്തിട്ടില്ലേ.. ? കേന്ദ്ര ഏജന്‍സികള്‍ക്ക് ആര്‍ക്കെതിരെ വേണമെങ്കിലും കേസെടുക്കാം.
ഫോണ്‍ വിവാദം കെട്ടുക്കഥ മാത്രമാണെന്ന് വ്യക്തമായി
ഭാര്യ വിനോദിനി സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണ്‍ കൈപ്പറ്റി എന്നു പറഞ്ഞാണ് വിവാദം തുടങ്ങിയത്. താന്‍ ഫോണ്‍ നല്‍കിയിട്ടി ല്ലെന്നും വിനോദിനിയെ കണ്ടിട്ടില്ലെന്നും കോടിയേരിയെ തനിക്ക് പരിചയമില്ലെന്നും സന്തോഷ് ഈപ്പന്‍ തന്നെ വ്യക്തമാക്കി. ഇതോടെ വിനോദിനി പൊലീസിന് പരാതി നല്‍കി. അന്വേഷണത്തില്‍ അതൊരു കെട്ടുക്കഥ മാത്രമാണെന്ന് വ്യക്തമായി. എന്തിനാണ് അങ്ങനെയൊരു കഥയുണ്ടാക്കിയത് – കോടിയേരി ചോദിക്കുന്നു
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.