സ്ത്രീധനം ചോദിക്കുകയോ, വാങ്ങുകയോ, വാങ്ങാന്‍ പ്രേരിപ്പിക്കുകയോ, കൊടുക്കുകയോ ചെയ്യി ല്ലെന്ന സാക്ഷിപത്രം സര്‍ക്കാര്‍ ഉദ്യോഗ സ്ഥ രില്‍ നിന്നും കാര്യാലയ മേധാവികള്‍ വാങ്ങി സൂക്ഷി ക്കേണ്ടതാണെന്ന് ഉത്തരവ്
തിരുവനന്തപുരം: സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ഇല്ലെന്നുള്ള സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും കാര്യാലയം മേധാ വികള്‍ വാങ്ങി സൂക്ഷിക്കണമെന്ന് വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഉത്തരവ്.
സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കിട യില്‍ സ്ത്രീധന സമ്പ്രദായത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചും, സ്ത്രീധന നിരോധന നിയമം ശക്തമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ സ്ത്രീധനം ചോദിക്കുകയോ, വാങ്ങുകയോ, വാങ്ങാന്‍ പ്രേരിപ്പിക്കുകയോ, കൊടുക്കുകയോ ചെയ്യി ല്ലെന്ന സാക്ഷിപത്രം സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും കാര്യാലയ മേധാവികള്‍ വാങ്ങി സൂക്ഷിക്കേ ണ്ടതാണെന്ന് ഉത്തരവില്‍ പറയുന്നു.
കൂടാതെ ആറ് മാസത്തിലൊരിക്കല്‍ റിപ്പോര്‍ട്ട് അതത് ജില്ലകളിലെ ഡൗറി പ്രോഹിബിഷന്‍ ഓഫീ സര്‍ കൂടിയായ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് കൈമാറണമെന്നും ഉത്തരവില്‍ പറയു ന്നു. ഇത് സ്ത്രീധന നിരോധന നിയമം, ചട്ടങ്ങള്‍ പ്രകാരം നിര്‍ബന്ധമാണെന്നും ഉത്തരവിലുണ്ട്.
സ്ത്രീധനം രാജ്യത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും സാമൂഹിക വ്യവസ്ഥിതിയുടെ ഭാഗമായാണ് ചിലര്‍ കാണുന്നത്. സമീപകാലത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന പീഡനങ്ങള്‍/ ഗാര്‍ഹിക പീഡനങ്ങള്‍, ഇവയെത്തുടര്‍ന്നുള്ള മരണങ്ങള്‍ എന്നിവ സ്ത്രീധ ന മെന്ന അനാചാരത്തെ സമൂഹത്തില്‍ നിന്നും തുടച്ചുമാറ്റേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടി ക്കാ ട്ടുന്നത്. എന്നാല്‍ സ്ത്രീധ നമെന്ന അനാചാരത്തില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും മുക്ത ര ല്ലെന്നത് ലജ്ജിപ്പിക്കുന്നതാണെന്നും ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ ആന്‍ഡ് ഡയറക്ടര്‍, വനിതാ ശിശു വികസന വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. എല്ലാ വകുപ്പ് മേധാവി കള്‍ ക്കും ഉത്തരവി ന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.