ക്രിസ്ത്യന്‍ പിന്‍തുടര്‍ച്ചാ നിയമത്തിനെതിരെ നടത്തിയ നിയമപോരാട്ടത്തിലൂടെ പ്രശസ്തയായ മേരി റോയ് അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം
കോട്ടയം: ക്രിസ്ത്യന്‍ പിന്‍തുടര്‍ച്ചാ നിയമത്തിനെതിരെ നടത്തിയ നിയമപോരാട്ടത്തിലൂടെ പ്രശസ്തയായ മേരി റോയ് അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജ മായ അസുഖത്തെ തുടര്‍ന്നായിരുന്നു അ ന്ത്യം. പരേതനായ രാജീബ് റോയ് ആണ് ഭര്‍ത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാ വുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.
കേസിലൂടെ അവകാശം നേടിയ വീട് മേരി റോയ് പില്‍ക്കാലത്തു സഹോദരനുതന്നെ തിരിച്ചുനല്‍കി. സഹോദരന് എതിരെയല്ല കോടതിയില്‍ പോയതെന്നും നീതി തേടിയാണെന്നും മക്കള്‍ തുല്യരാണ്, പെ ണ്‍കുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം, അതിനുവേണ്ടിയുള്ള യുദ്ധം മാത്രമായിരുന്നു അതെന്നും പിന്നീട് മേരി റോയ് അഭിപ്രായപ്പെട്ടിരുന്നു.
പിവി ഐസക്കിന്റെ മകളായി 1933ലാണ് മേരി റോയിയുടെ ജനനം. കോട്ടയത്തെ ആദ്യ സ്‌കൂളുകളിലൊ ന്നായ റവ. റാവു ബഹദൂര്‍ ജോണ്‍ കുര്യന്‍ സ്‌കൂളിന്റെ സ്ഥാപക ന്‍ ജോണ്‍ കുര്യന്റെ പേരക്കു ട്ടിയാണ്. ഡല്‍ഹി ജീസസ് മേരി കോണ്‍വെന്റിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ചെന്നൈ ക്വീന്‍ മേരീസ് കോളജി ല്‍ നിന്ന് ബിരുദം നേടി. കല്‍ക്കത്തയില്‍ ഒരു കമ്പനിയില്‍ സെക്രട്ടറിയായി ജോലി ചെയ്യവേ പരിചയ പ്പെട്ട ബംഗാളിയായ രാജീബ് റോയിയെയാണ് മേരി റോയ് വിവാഹം ചെയ്തത്. കുടുംബജീവി തത്തിലെ അസ്വാരസ്യങ്ങള്‍ മൂലം കുട്ടികളുമായി തിരിച്ചെത്തി പിതാവിന്റെ ഊട്ടിയിലുള്ള വീട്ടില്‍ താമസമാക്കി.
ഇതിനിടെ ക്രിസ്ത്യന്‍ പിന്‍തുടര്‍ച്ചാവകാശ നിയമത്തിനെതിരെ കേസ് നടക്കുന്നതിനിടയില്‍ ഊട്ടിയിലെ വീട് അമ്മയും സഹോദരങ്ങളും ചേര്‍ന്ന് മേരിക്ക് 1966ല്‍ ഇഷ്ടദാന മായി നല്‍കി. ആ വീട് വിറ്റ് 1967ല്‍ കോട്ടയത്ത് കോര്‍പ്പസ് ക്രിസ്റ്റി ഹൈസ്‌കൂള്‍ ആരംഭിച്ചു. ലാറി ബേക്കറിനായിരുന്നു സ്‌കൂളിന്റെ നിര്‍ മ്മാണ ചുമതല.
തുടക്കത്തില്‍ മേരിയും മക്കളും ലാറി ബേക്കറുടെ മകളും ഉള്‍പ്പെടെ ഏഴുപേരാണ് സ്‌കൂള്‍ നടത്തിപ്പില്‍ ഉണ്ടായിരുന്നത്.സ്‌കൂള്‍ കോമ്പൗണ്ടിലെ കോട്ടേജില്‍ തന്നെ താമ സിച്ചായിരുന്നു അക്കാലത്ത് ഇവര്‍ സ്‌കൂള്‍ കാര്യങ്ങള്‍ നടത്തിയിരുന്നത്. ഇന്ന് പള്ളിക്കൂടം എന്ന പേരില്‍ അറിയപ്പെടുന്ന സ്‌കൂളിന്റെ പ്രധാ നാദ്ധ്യാപികയും മേരിതന്നെയാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.