ദോഹ : സ്കൂൾ പ്രവേശന സമയത്ത് സീറ്റിനായുള്ള രക്ഷിതാക്കളുടെ നെട്ടോട്ടത്തിന് ആശ്വാസമായി ഖത്തറിൽ ഈവിനിങ് ഷിഫ്റ്റിന് തുടക്കം. സ്കൂൾ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി ഇന്ത്യൻ സ്കൂളുകളിൽ ഖത്തർ വിദ്യഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ഈവനിങ് ഷിഫ്റ്റ് അനുവദിച്ചത്. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, ഐഡിയൽ ഇന്ത്യൻ സ്കൂൾ എന്നിവടങ്ങളിലെ ഈവിനിങ് ഷിഫ്റ്റ് ക്ലാസുകൾക്കാണ് ഇന്നലെ തുടക്കമായത്. എംഇഎസ് ഇന്ത്യൻ സ്കൂളിൽ നവംബർ ആറിന് ക്ലാസ് ആരംഭിക്കും.
സ്കൂളുകളിലെ സാധാരണ ക്ലാസുകൾ അവസാനിച്ച ശേഷം ഉച്ചയ്ക്ക് ഒരു മാണി മുതൽ വൈകുന്നേരം ആറു മണിവരെയാണ് ഈവിനിങ് ഷിഫ്റ്റ് ക്ലാസുകൾ നടക്കുക. ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ഏപ്രിലിൽ ആരംഭിച്ചിട്ടും നിരവധി പ്രവാസി വിദ്യാർഥികൾക്ക് സ്കൂൾ പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിലാണ് ഖത്തർ വിദ്യഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രാലയം തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഈവിനിങ് ഷിഫ്റ്റ് അനുവദിച്ചത്. കെ ജി മുതൽ എട്ടാം ക്ലാസുവരെയാണ് ബാച്ചുകൾ അനുവദിച്ചത്.
ഖത്തർ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ഇന്നലെ നടന്ന പുതിയ ബാച്ചിന്റെ സ്കൂൾ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രിൻസിപ്പൽ ഷെയ്ക് ഷമീം സാഹിബ് വിദ്യാർഥികളെ സ്വാഗതം ചെയ്ത് സംസാരിച്ചു. പുതിയ വിദ്യാർഥികളും മികച്ച വിജയം നൽകാൻ സ്കൂൾ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ലാസ് മുറികൾ, അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനം, ഗതാഗതം തുടങ്ങിയ ഉൾപ്പെടെയുള്ള സായാഹ്ന സെഷനു വേണ്ട എല്ലാ സജ്ജീകരണങ്ങളും സ്കൂൾ ഒരുക്കിയുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സംരംഭം നടത്തുന്നതിൽ മാതാപിതാക്കളുടെ സഹകരണത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഈവനിങ് ഷിഫ്റ്റിലേക്കുള്ള പ്രവേശനം തുടരുന്നതായും അധികൃതർ അറിയിച്ചു.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലും നൂറുകണക്കിന് കുട്ടികളാണ് ഇന്നലെ ഈവനിങ് ഷിഫ്റ്റിനായി എത്തിയത്. ആദ്യ ദിനമായ ഇന്നലെ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും സ്കൂളിലെത്തിയിരുന്നു. രക്ഷിതാക്കൾക്ക് പുതിയ ക്ലാസുകൾ സംബന്ധിച്ച് സംശയങ്ങൾ പരിഹരിക്കുന്നതിനായി ഓറിയന്റേഷൻ ക്യാംപ് സംഘടിപ്പിച്ചിരുന്നു. രാവിലെയുള്ള പതിവ് ഷിഫ്റ്റ് അവസാനിച്ച് 15 മിനിറ്റ് ഇടവേളയ്ക്കു ശേഷം ഉച്ചക്ക് 1.05 ഓടെയാവും ഈവനിങ് ഷിഫ്റ്റിലെ വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിക്കുന്നത്. വൈകുന്നേരം ആറ് വരെയാണ് ക്ലാസുകൾ നടക്കുകയെന്നും ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ അധികൃതർ വ്യക്തമാക്കി.
ഇന്നലെ ക്ലാസുകൾ ആരംഭിച്ച രണ്ടു സ്കൂളുകൾക്ക് പുറമെ എംഇഎസ് ഇന്ത്യൻ സ്കൂൾ ദോഹ, അബൂഹമൂർ, ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ (ഡി.എം.ഐ.എസ്), ലൊയോള ഇന്റർനാഷനൽ സ്കൂൾ എന്നിവടങ്ങളിലും ഉച്ച മുതൽ വൈകുന്നേരം വരെയായി പുതിയ ഷിഫ്റ്റ് ആരംഭിക്കാൻ മന്ത്രലയം അനുവാദം നൽകിയിട്ടുണ്ട്. എംഇഎസിൽ കെ ജി മുതൽ ഏഴാം ക്ലാസ് വരെയാണ് അഡ്മിഷൻ നൽകുന്നത്. ഒക്ടോബർ 15ന് പ്രഖ്യാപനം വന്നതിനു പിന്നാലെ ആരംഭിച്ച പ്രവേശന നടപടികൾ ഇപ്പോഴും തുടരുകയാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.