ദുബൈ: യു.എ.ഇയിലെ വിദ്യാലയങ്ങളിൽ ശൈത്യകാല അവധിക്ക് നാളെ മുതൽ തുടക്കമാവും. ഡിസംബർ 14 മുതൽ മൂന്ന് ആഴ്ചയാണ് അവധി. ഷാർജയിലെ വിദ്യാലയങ്ങളിൽ ശൈത്യകാല അവധി തുടങ്ങുന്നത് ഡിസംബർ 19 മുതലാണ്. രണ്ട് ആഴ്ച മാത്രം അവധി ലഭിക്കുന്ന ചില വിദ്യാലയങ്ങളുമുണ്ട്. ശൈത്യകാല അവധിക്കുശേഷം 2025 ജനുവരി ആറിന് സ്കൂളുകൾ തുറക്കും.
ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള സ്കൂളുകളുടെ രണ്ടാം പാദത്തിന്റെ അവസാനവും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള സ്കൂളുകളുടെ ആദ്യ പാദത്തിന്റെ അവസാനവും ഈ മാസമാണ്. ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിൽ കലാ കായിക മത്സരങ്ങളും പഠനയാത്രകളും ആഘോഷ പരിപാടികളുമൊക്കെ ഈ പാദത്തിലാണ് നടന്നത്. കഴിഞ്ഞ വർഷങ്ങളിൽ ജനുവരി രണ്ടിനാണ് ശൈത്യകാല അവധിക്കുശേഷം വിദ്യാലയങ്ങൾ തുറന്നിരുന്നത്. അതിനാൽ പുതുവർഷം ആഘോഷിക്കുന്നവർക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. 2025 ജനുവരി ആറു മുതലാണ് ഏഷ്യൻ സ്കൂളുകളിൽ മൂന്നാം പാദത്തിന്റെ ആരംഭം. വാർഷിക പരീക്ഷകളും സി.ബി.എസ്.ഇ, കേരള ബോർഡ് പരീക്ഷകളും നടക്കുക അധ്യയന വർഷത്തിലെ അവസാനത്തിലെ ഈ പാദത്തിലാണ്.
ഫെബ്രുവരി 15നാണ് സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾക്ക് തുടക്കമാവുക. ജനുവരി മാസത്തിൽ 12ാം ക്ലാസുകളിലെ പ്രായോഗിക പരീക്ഷകൾ നടക്കും. അവധിക്കാലത്ത് അധ്യാപകർക്കും ഇതര ജീവനക്കാർക്കും രണ്ടാഴ്ചത്തെ അവധി മാത്രമാണ് ലഭിക്കുക. അധ്യാപകർക്ക് ഒരാഴ്ച അധ്യാപക പരിശീലനങ്ങൾ നടക്കും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.