News

സ്‌​കൂ​ളു​ക​ൾ തു​റ​ന്നു; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ലു നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ട്രാ​ഫി​ക് അ​തോ​റി​റ്റി

യാൺബു : വേനലവധിക്കുശേഷം സൗദി അറേബ്യയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞായറാഴ്ച തുറന്ന സാഹചര്യത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക നിർദേശങ്ങളുമായി ട്രാഫിക് വകുപ്പ്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനും അപകടങ്ങൾ ഒഴിവാക്കാനും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് സുപ്രധാനമായ നാലു നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്. സ്കൂൾ ബസുകൾക്കായി കാത്തുനിൽക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും ഇത് നിർബന്ധമായും പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വിദ്യാർഥികൾ പാലിക്കേണ്ട നിർദേശങ്ങൾ:

  1. റോഡ് മുറിച്ചു കടക്കുന്നതിന് മുമ്പ് വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പാക്കണം.
  2. റോഡിൽനിന്ന് സുരക്ഷിതമായ അകലത്തിലാണ് ബസ് കാത്തിരിക്കേണ്ടത്.
  3. ബസ് പൂർണമായും നിർത്തിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രം കയറുക.
  4. ശാന്തമായും ക്ഷമയോടെയും അച്ചടക്കത്തോടെയും ബസിൽ കയറുകയും ഇറങ്ങുകയും ചെയ്യുക.

വാഹനം നിർത്തി റോഡ് മുറിച്ചു കടക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ട്രാഫിക് വകുപ്പിന് പുറമെ പുതിയ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും മറ്റു വകുപ്പുകളും ജാഗ്രത നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അവധി കഴിഞ്ഞ് സ്കൂളുകളിൽ തിരിച്ചെത്തിയ വിദ്യാർഥികൾക്ക് സുഗമമായ പഠനാന്തരീക്ഷം ഉണ്ടാക്കാൻ സർക്കാർ എല്ലാവിധ ഒരുക്കവും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.