ദുബായ് : ഇന്ത്യൻ സോഫ്റ്റ്‌വെയർ സ്ഥാപനമായ സോഹോ ഉമ്മൽഖുവൈൻ ചേംബർ ഓഫ് കൊമേഴ്സുമായി പങ്കാളിത്ത കരാർ ഒപ്പുവച്ചു. ചേംബറിന്റെ ഭാഗമായ എല്ലാ സ്ഥാപനങ്ങളിലും സോഹോയുടെ സോഫ്റ്റ്‌വെയർ ഒരു വർഷത്തേക്കു സൗജന്യമായി ലഭിക്കും.താൽപര്യമുള്ളവർക്ക് തുടർന്നുള്ള വർഷങ്ങളിൽ പണം നൽകി ഉപയോഗിക്കാം. യുഎഇയിൽ എത്തി രണ്ടു വർഷം പൂർത്തിയാകുമ്പോഴേക്കും വരുമാനത്തിലും സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വൻ വളർച്ചയാണ് സോഹോ നേടിയത്. കഴിഞ്ഞ വർഷം മാത്രം വരുമാനത്തിൽ 50 ശതമാനം വളർച്ചയും ഇടപാടുകാരുടെ എണ്ണത്തിൽ 40% വളർച്ചയും സോഹോ നേടി.
ഉമ്മുൽഖുവൈൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ഡയറക്ടർ ജനറൽ അമ്മാർ റാഷിദ് അൽ അലീലി, സോഹോയുടെ മിഡില് ഈസ്റ്റ്-ആഫ്രിക്ക മേഖലാ പ്രസിഡന്റ് ഹൈദർ നിസാമി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. അസോഷ്യേറ്റ് ഡയറക്ടർ (സ്ട്രാറ്റജിക് ഗ്രോത്ത്- മിഡിൽ ഈസ്റ്റ്, ആഫ്രിക്ക) പ്രേം ആനന്ദ് വേലുമണിയും സന്നിഹിതനായിരുന്നു. യുഎഇയിലെ പ്രമുഖ കമ്പനികൾ സോഹോയുടെ ഐടി സൊലൂഷനുകളിലേക്ക് മാറിയതോടെ, 64% വിപണി ഉയർച്ച നേടാനും കമ്പനിക്കു സാധിച്ചതായി ഹൈദർ നിസാം പറഞ്ഞു.
തദ്ദേശ ബിസിനസ് സ്ഥാപനങ്ങൾ സോഹോയിലേക്കു മാറി. രാജ്യത്തെ ഡിജിറ്റൽവൽക്കരണത്തിനു ചേർന്നു നിൽക്കുന്നതാണ് സോഹോയുടെ ബിസിനസ് പദ്ധതികളും. ഉമ്മുല്ഖുവൈൻ എമിറേറ്റിലെ 8600ൽ അധികം ബിസിനസ് സ്ഥാപനങ്ങൾക്കു ക്ലൗഡ് സാങ്കേതികതയിൽ അധിഷ്ഠിതമായ സൗകര്യങ്ങൾ ഒരുക്കും. ഇതിനായി വാലെ ക്രെഡിറ്റിൽ 1.7 കോടി ദിർഹം വരെയുള്ള നിക്ഷേപവും ഡിജിറ്റൽ അപ്‌സ്കില്ലിങ്ങിൽ 43 ദശലക്ഷത്തിന്റെ നിക്ഷേപവുമാണ് സോഹോ ലക്ഷ്യമിട്ടിരിക്കുന്നത്. പുതിയ പങ്കാളിത്ത പ്രകാരം, ഉമ്മുൽഖുവൈനിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ഒരു വർഷത്തേക്ക് 2000 ദിർഹം വരെയുള്ള വാലെ ക്രെഡിറ്റും ട്രെയിനിങ്ങിനായി 5000 ദിർഹം വരെയും ലഭിക്കും. സോഹോ വൺ അടക്കം, കമ്പനിയുടെ 55ൽ പരം ബിസിനസ് ആപ്പുകളിൽ കയറാൻ ഈ ക്രെഡിറ്റുകൾ ഉപയോഗപ്പെടുത്താം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.