Breaking News

സോണിയ ഇഡി ഓഫിസില്‍, ചോദ്യം ചെയ്യല്‍ ആരംഭിച്ചു ; ഡല്‍ഹിയില്‍ സംഘര്‍ഷം

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി, കനത്ത സുരക്ഷാവലയത്തി ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇ ഡി ഓഫീസിലെത്തി. സോണിയാ ഗാ ന്ധിക്കൊപ്പം കാറില്‍ പ്രിയങ്ക ഗാന്ധി മാത്രമാണ് ഉണ്ടായിരുന്നത്.

ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി, കനത്ത സുരക്ഷാ വലയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇ ഡി ഓഫീസിലെത്തി. സോണിയാ ഗാന്ധിക്കൊപ്പം കാറില്‍ പ്രിയങ്ക ഗാന്ധി മാത്രമാണ് ഉണ്ടായിരുന്നത്. സോണിയാ ഗാന്ധി ചോദ്യം ചെയ്യലിനായി എഐസിസി ഓഫീസില്‍ നിന്ന് പുറപ്പെട്ട ഉ ടന്‍ ഇ ഡിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടങ്ങിയി രുന്നു. നിരോധനാജ്ഞയും അവഗണിച്ചായിരുന്നു പ്രതിഷേധം.

നാടകീയ രംഗങ്ങളാണ് എഐസിസി ഓഫീസിന് മുന്നിലുണ്ടായത്. സോണിയ പുറപ്പെട്ട ഉടന്‍ ജാഥയായി അനുഗമിച്ച നേതാക്കളേയും പ്രവര്‍ത്തകരേയും എ ഐ സി സി ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രവര്‍ത്തകരെ വിലിച്ചിഴച്ച് പൊലീസ് വാഹന ത്തില്‍ കയറ്റുകയായി രുന്നു. നിരവധി വാഹനങ്ങളിലായാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

സോണിയ ഇ ഡി ഓഫീസിലെത്തിയെങ്കിലും കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. എം പിമാരടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടു ക്കുന്നു.എ ഐ സി സി ആസ്ഥാനത്തും ഇഡി ഓഫീസ് പരിസരത്തുമെല്ലാം കനത്ത സുരക്ഷയാണ് പൊ ലീസ് ഒരുക്കിയത്. ബാരിക്കേഡ് ഉപയോഗിച്ച് വാഹനങ്ങളെല്ലാം തടഞ്ഞു. പൊലീസിന്റെ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിട്ടത്.

നേരത്തെ നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് സോണിയാ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്. ഇന്ന് ഹാജരാകാന്‍ സോണിയക്ക് നേരത്തെ ഇഡി നോട്ടീസ് നല്‍ കിയിരുന്നു. ഇതിന് മുമ്പും സോണിയ ഗാന്ധിക്ക് ഇഡി സമന്‍സ് അയച്ചിരുന്നുവെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി അവര്‍ ഇഡിയോട് സമയം തേടുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. 40 മണിക്കൂറോളമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.