കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാവ് ശശി തരൂരിന്റെ നീക്കത്തിന് സോണിയാ ഗാന്ധിയുടെ പച്ചക്കൊടി. വിദേശത്ത് ചികിത്സ ക്കാ യി പോയിരുന്ന സോണിയ മടങ്ങിയെത്തിയ ശേഷം തരൂരുമായി നടത്തിയ കൂടിക്കാ ഴ്ചക്കു ശേഷമായിരുന്നു തീരുമാനം
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാവ് ശശി തരൂ രിന്റെ നീക്കത്തിന് സോണിയാ ഗാന്ധിയുടെ പച്ചക്കൊടി. വിദേശത്ത് ചികിത്സക്കായി പോയിരുന്ന സോ ണിയ മടങ്ങിയെത്തിയ ശേഷം തരൂരുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമായിരുന്നു തീരുമാനം. അ തേസമയം, രാഹുല്‍ ഗാന്ധി മ ത്സരിക്കുകയാണെങ്കില്‍ മത്സര രംഗത്തു നിന്നു പിന്‍മാറുമെന്നും തരൂര്‍ അറിയിച്ചിരുന്നു.
പാര്‍ട്ടി നേതാക്കളായ ദീപേന്ദര്‍ ഹൂഡ, ജയ്പ്രകാശ് അഗര്‍വാള്‍, വിജേന്ദ്ര സിങ് എന്നിവര്‍ക്കൊപ്പമാണ് തരൂ ര്‍ ഡല്‍ഹി ജന്‍പഥിലെ വസതിയിലെത്തി സോണിയാ ഗാന്ധിയെ കണ്ടത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.
ഒക്ടോബര്‍ 17നാണ് പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടു വര്‍ഷത്തെ ഇടവേ ളക്കു ശേഷമാണ് തെരഞ്ഞെടുപ്പ്. പദവിയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന പ്രക്രിയ മൂന്ന് ദിവ സത്തിനകം ആരംഭിക്കും.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് അധ്യക്ഷ സ്ഥാന ത്ത് നിന്ന് പടിയിറങ്ങിയ രാഹുല്‍ ഗാന്ധി താന്‍ മത്സരത്തിനി ല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതിനിടെ മഹാരാഷ്ട്ര, ജമ്മു കശ്മീര്‍, യുപി കോണ്‍ഗ്രസ് ഘടകങ്ങളും രാഹുല്‍ ഗാന്ധി അധ്യക്ഷനാക ണ മെന്ന പ്രമേയം പാസാക്കി. ഇന്നലെ രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഗുജാറാത്ത് ഘടകങ്ങള്‍ രാഹുല്‍ തിരി ച്ചുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന സൂചന രാഹുല്‍ ഗാന്ധി നല്‍കു മ്പോഴും സമ്മര്‍ദം ചെലുത്തുകയാണ് ഒരു വിഭാഗം നേതാക്കള്‍. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാ ഹുല്‍ തന്നെ പാര്‍ട്ടിയെ നയിക്കണമെന്നും പ്രമേയങ്ങള്‍ ആവശ്യപ്പെടുന്നു.
22ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ;
ഒന്നിലേറെ സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ്
ഈ മാസം 22നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം. 24 മുതല്‍ 30 വരെയാണു നാമനിര്‍ദേശ പത്രികാ സമര്‍പ്പണം. പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ എ ട്ടാണ്. ഒന്നിലേറെ സ്ഥാനാര്‍ഥി കളുണ്ടെങ്കില്‍ ഒക്ടോബര്‍ 17നു തെരഞ്ഞെടുപ്പു നടക്കും.
മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. സോണിയയും തരൂരും ഇന്നു കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് പാര്‍ട്ടിയോടടുത്ത വൃത്തങ്ങള്‍ അദ്ദേഹം മത്സ രിക്കുന്ന കാര്യം പുറത്തുവിട്ടത്. ജി 23 സംഘത്തിന്റെ സ്ഥാനാര്‍ഥിയായി ഒതുങ്ങാതെ ഗ്രൂപ്പിനതീത മായ പൊതു സ്വീകാര്യതയ്ക്കുള്ള സാധ്യത തരൂര്‍ തേടിയിരുന്നു. ഇതിന്റെ ഭാഗമായി പാര്‍ട്ടിയിലെ മു തിര്‍ന്ന നേതാക്കളെ അദ്ദേഹം സന്ദര്‍ശിച്ചു.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നതിനോടാണു ഗാന്ധി കുടുംബത്തിനു താത്പര്യമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. എ ന്നാല്‍ ഗെഹ്ലോട്ട് നിര്‍ദേശിക്കുന്ന ആളെ രാജസ്ഥാന്‍ മുഖ്യമന്ത്രി ആക്കണമെന്നുള്ള നിബന്ധനയോട് ഗാന്ധി കുടുംബം യോജി ക്കുന്നില്ല.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.