Breaking News

സൊസെറ്റിക്ക് ഭൂമി അനുവദിച്ചത് ബോര്‍ഡ് അനുമതിയോടെ; ആര്യാടനും മകനും ചെയ്തത് സതീശന്‍ അന്വേഷിക്കണം : എംഎം മണി

രാജാക്കാട് സൊസെറ്റിക്ക് കെഎസ്ഇബി ഭൂമി അനുവദിച്ചത് വൈദ്യുതി ബോര്‍ഡാണാ ണെന്ന് മുന്‍ മന്ത്രി എം എം മണി എംഎല്‍എ. വൈദ്യുതി ബോര്‍ഡ് ചെയ്യുന്ന എല്ലാ കാ ര്യവും മന്ത്രി അറിയണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: രാജാക്കാട് സൊസെറ്റിക്ക് കെഎസ്ഇബി ഭൂമി അനുവദിച്ചത് വൈദ്യുതി ബോര്‍ഡാ ണാണെന്ന് മുന്‍ മന്ത്രി എംഎം മണി എംഎല്‍എ. വൈദ്യുതി ബോര്‍ഡ് ചെയ്യുന്ന എല്ലാ കാര്യവും മന്ത്രി അറിയണമെന്നില്ല. ക്വട്ടേഷന്‍ നല്‍കിയാണ് സൊസൈറ്റികള്‍ക്ക് ഭൂമി നല്‍കിയത്. എല്ലാം കൊടുത്തത് അനുമതിയോടെയാണെന്നും എം എം മണി വ്യക്തമാക്കി.

വൈദ്യുതി ബോര്‍ഡ് ചെയ്യുന്ന എല്ലാ കാര്യവും മന്ത്രി അറിയേണ്ടതില്ല. പക്ഷെ ഇവിടെ ആരോപിച്ച എല്ലാ കാര്യവും നിയമപരമായാണ് ചെയ്തത്. തന്റെ മരുമകന്‍ വരുന്ന തിന് മുന്‍പാണ് സൊസൈറ്റിക്ക് കൊടു ത്തതെന്നും എംഎം മണി പറഞ്ഞു.

മന്ത്രിയായിരുന്ന കാലത്ത് ആര്യാടന്‍ സ്വന്തക്കാര്‍ക്ക് മാട്ടുപെട്ടിയിലും മറ്റും ഭൂമി കൊടുത്തതിന്റെ തെളിവ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നല്‍കാം. പുറത്തു നിന്നു വൈദ്യുതി വാങ്ങാന്‍ ഉമ്മന്‍ ചാണ്ടി സര്‍ ക്കാര്‍ എടുത്ത തീരുമാനമാണ് കെഎസ്ഇബിയെ നഷ്ടത്തിലേക്ക് തള്ളിയിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ ത്തു. ആര്യാടനും മകനും കൂടി ബന്ധുക്കള്‍ക്ക് ഭൂമി കൊടുത്തിട്ടുണ്ട്. അക്കാര്യത്തില്‍ വിജിലന്‍സ് അ ന്വേഷണം നടത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. അതൊക്കെ വിഡി സതീശന്‍ ഒന്ന് അന്വേഷിക്കണം. ആവ ശ്യമായ തെളിവുകള്‍ നല്‍കാമെന്നും മണി പറഞ്ഞു.

താന്‍ ചെയ്യുന്നത് പന്തികേടാണെന്ന് ചെയര്‍മാനും മന്ത്രിക്കും തോന്നിയാല്‍ പിന്നെ പേടി തോന്നുന്നത് സാധാരണമാണ്. തനിക്ക് എകെജി സെന്ററില്‍ എത്താന്‍ ഒരു സംരക്ഷണവും വേണ്ടെന്ന് തോന്നുന്നത് തന്റെ നീതിബോധത്തിന്റെ അടിസ്ഥാന ത്തിലാണ്. തന്റെ കൈ ശുദ്ധമാണ്. ജനങ്ങള്‍ക്ക് വേണ്ടി വൈദ്യുതി ബോര്‍ഡില്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്തിട്ടുണ്ട്. സമ്പൂര്‍ണ വൈദ്യൂതികര ണം നടത്തിയിട്ടുണ്ട്. എല്ലാ സംഘടനയെയും യോജിപ്പിച്ച് പ്രവര്‍ത്തിച്ചിരുന്നുവെ ന്നും മണി പറഞ്ഞു.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.