വനിതകള്‍ക്ക് നാഷണല്‍ ഡിഫന്‍സ് അക്കാദമി വഴി സൈന്യത്തില്‍ പ്രവേശിപ്പിക്കുന്നത് ഒരു വര്‍ഷം നീട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: വനിതകള്‍ക്ക് നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ) വഴി സൈന്യത്തില്‍ പ്ര വേശിപ്പിക്കുന്നത് ഒരു വര്‍ഷം നീട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സ്ത്രീകള്‍ക്ക് അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷ എഴുതാന്‍ സ്ത്രീകള്‍ക്കും അനുമതി നല്‍കിക്കൊണ്ടുള്ള വി ജ്ഞാപനം അടുത്ത വര്‍ഷം മെയില്‍ പുറത്തിറക്കുമെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ഇ ത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ള വിഭാഗമാണ് സൈന്യം. ഇപ്പോഴത്തെ സാഹചര്യത്തെ നേരിടുന്ന തിന് പ്രതിരോധ വകുപ്പ് യുപിഎസിയുമായി ചേര്‍ന്ന് നട പടി സ്വീകരിക്കണെന്ന് കോടതി നിര്‍ദേശിച്ചു.
സ്ത്രീകളെ ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷ എഴുതാന്‍ അനുവദിക്കാത്തത് വിവേചന പര മായ നിലപാടാണെന്ന് ആഗസ്റ്റില്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സൈ നിക വിഭാഗങ്ങളില്‍ പുരുഷന്‍മാര്‍ക്ക് തുല്യമായ അവസരങ്ങള്‍ സ്ത്രീകള്‍ക്കുമുണ്ടെന്നും മറിച്ചുള്ള വീക്ഷണം മനോഭാവത്തിന്റെ പ്രശ്നമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് പരീക്ഷയ്ക്ക് ഹാജരാ കാമെന്നും കോടതി നിര്‍ദേ ശിച്ചു. ഇതേതുടര്‍ന്നാണ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും കേന്ദ്ര പ്ര തിരോധമന്ത്രാലയവും ചര്‍ച്ച നടത്തി സ്ത്രീകള്‍ക്കും പരീക്ഷ എഴുതാ മെന്ന നിലപാടില്‍ എത്തിയ ത്. 2022 മേയില്‍ വിജ്ഞാപനം വന്നാല്‍ സ്ത്രീകള്‍ക്കും പരീക്ഷ എഴുതാമെന്നും അതുവഴി സ്ഥിരം കമീ ഷന്‍ ലഭിക്കു മെന്നുമാണ് കേന്ദ്രം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
അക്കാദമിയില്‍ വനിതകളെ പ്രവേശിപ്പിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ക്കായി സമിതിയെ നിയോ ഗിച്ചിട്ടുണ്ടെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. അടു ത്ത വര്‍ഷം മെയോടെ എല്ലാ സംവിധാനം ഒരുക്കും വിധമാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും അവര്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് എന്‍ഡിഎയില്‍ പ്രവേശനം നിഷേധിക്കുന്നത് തുല്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനവും ലിംഗവിവേചനവുമാണെ ന്നു കാട്ടി അഡ്വ.കുശ് കാല്‍റയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.