News

സെന്‍സെക്‌സ്‌ 35,000ന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തു

മുംബൈ: ഓഹരി വിപണിയില്‍ കുതിപ്പ്‌ തുടരുന്നു. സെന്‍സെക്‌സ്‌ 498 പോയിന്റ്‌ ഉയര്‍ന്ന്‌ 35,000ന്‌ മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു. 35,467.23 പോയിന്റ്‌ വരെ ഉയര്‍ന്ന സെന്‍സെക്‌സ്‌ 35414.45ലാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

നിഫ്‌റ്റി 127.95 പോയിന്റ്‌ ഉയര്‍ന്ന്‌ 10,430 ല്‍ ക്ലോസ്‌ ചെയ്‌തു. വ്യാപാരത്തിനിടെ നിഫ്‌റ്റി 10,447.05 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നു.

സൂചിക ശക്തമായി ഉയര്‍ന്നെങ്കിലും 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ 23 ഓഹരികളും നഷ്‌ടമാണ്‌ രേഖപ്പെടുത്തിയത്‌. ബാങ്കിങ്‌-ധനകാര്യ ഓഹരികളാണ്‌ ഇന്ന്‌ കുതിപ്പിന്‌ ശക്തി പകര്‍ന്നത്‌. ആക്‌സിസ്‌ ബാങ്ക്‌, എച്ച്‌ഡിഎഫ്‌സി, ബജാജ്‌ ഫിന്‍സെര്‍വ്‌, യുപിഎല്‍, ഐടിസി എന്നിവയാണ്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. ആക്‌സിസ്‌ ബാങ്ക്‌ 6 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

നിഫ്‌റ്റി ബാങ്ക്‌ സൂചിക 2.83 ശതമാനമാണ്‌ ഉയര്‍ന്നത്‌. ബാങ്ക്‌ ഓഫ്‌ ബറോഡ, പിഎന്‍ബി, ഫെഡറല്‍ ബാങ്ക്‌ എന്നിവ നാല്‌ ശതമാനത്തിനു മുകളില്‍ നേട്ടമാണ്‌ ഉണ്ടാക്കിയത്‌. അതേ സമയം ഫാര്‍മ ഓഹരികളുടെ പ്രകടനം ദുര്‍ബലമായിരുന്നു. അര്‍ബിന്ദോ ഫാര്‍മ ഒഴികെ എല്ലാ ഫാര്‍മ ഓഹരികളും ഇന്ന്‌ നഷ്‌ടത്തിലായിരുന്നു.

എന്‍ടിപിസി, നെസ്ലേ ഇന്ത്യ, എല്‍&ടി, ശ്രീ സിമന്റ്‌സ്‌, സിപ്ല എന്നിവയാണ്‌ ഏറ്റവും കൂടുതല്‍ നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.