മുംബൈ: ഓഹരി വിപണി ഈയാഴ്‌ച ഇടിവോടെ തുടങ്ങുന്നതാണ് ഇന്ന് കണ്ടത്. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് 194 പോയിന്റ് നഷ്‌ടത്തിലായിരുന്നു. 37,769 പോയിന്റ് വരെ വ്യാപാരത്തിനിടെ താഴ്‌ന്ന സെന്‍സെക്‌സ് 37,934 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.
62 പോയിന്റ് ഇടിഞ്ഞ നിഫ്‌റ്റി 11,131ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 11,087.85 പോയിന്റ് വരെ വ്യാപാരത്തിനിടെ നിഫ്‌റ്റി ഇടിഞ്ഞിരുന്നു.
ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, അള്‍ട്രാടെക് സിമന്റ്, ടിസിഎസ് എന്നിവയാണ് ഏറ്റവും ലാഭം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ഏഷ്യന്‍ പെയിന്റ്‌സ് 3.53 ശതമാനം നേട്ടമുണ്ടാക്കി.
ഐസിഐസിഐ ബാങ്ക്, സീ ലിമിറ്റഡ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട 5 ഓഹരികള്‍. ഐസിഐസിഐ ബാങ്ക് 6 ശതമാനം നഷ്‌ടമാണ് ഇന്ന് നേരിട്ടത്.
ബാങ്കിംഗ് ഓഹരികളാണ് ഇന്ന് ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത്. നിഫ്‌റ്റി ബാങ്ക് സൂചിക മൂന്നര ശതമാനം ഇടിഞ്ഞു. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ മൂന്ന് ശതമാനത്തിലേറെ ഇടിവ് നേരിട്ടു.
ഐടി ഓഹരികള്‍ ആണ് ഇന്ന് വലിയ തകര്‍ച്ച ഒഴിവാക്കാന്‍ വിപണിക്ക് തുണയേകിയത്. എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ് എന്നിവ ഇന്ന് 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി. നിഫ്‌റ്റി ഐടി സൂചിക 1.97 ശതമാനം ഉയര്‍ന്നു.
റിലയന്‍സ് ഇന്റസ്‌ട്രീസ് ഇന്ന് എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ വീണ്ടും പുതിയ റെക്കോഡ് സൃഷ്‌ടിച്ചു. 2,198.80 രൂപ എന്ന റെക്കോഡാണ് ഇന്ന് സൃഷ്‌ടിച്ചത്. കഴിഞ്ഞ ഒരു മാസം കൊണ്ട് റിലയന്‍സിന്റെ ഓഹരി വില 25 ശതമാനമാണ് ഉയര്‍ന്നത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.