പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെ നിര്‍മിക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സി.പി.എമ്മും ഉള്‍പ്പെടെ 12 പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെ നിര്‍മിക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സി.പി.എമ്മും ഉള്‍പ്പെടെ 12 പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ചേര്‍ന്ന് തയ്യാറാക്കിയ കത്തില്‍ ഒമ്പതോളം നിര്‍ദേശ ങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്.സര്‍ ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വിവിധ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ എന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
പുതിയ പാര്‍ലമെന്റ് നിര്‍മാണം അടക്കമുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതി ഉടനടി നിര്‍ത്തിവെച്ച്, ഇതിനായി നീക്കിവെച്ച പണം ഓക്‌സിജനും വാക്‌സിനും സമാഹരിക്കാന്‍ ചെലവിടണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാന ആവശ്യം. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ലഭ്യമായ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ സംഭരിക്കുക, സൗജന്യവും സാര്‍വത്രികവുമായ വാക്‌സിന്‍ കുത്തിവെപ്പ് ദേശീയതലത്തില്‍ ഉടനടി നടപ്പാക്കുക, തദ്ദേശീയമായ വാക്‌സിന്‍ ഉല്‍പാദനത്തിന് ലൈസന്‍സ് നിര്‍ബന്ധമാക്കുക, ബജറ്റ് വിഹിതമായ 35,000 കോടി വാക്‌സിനുവേണ്ടി ചെലവിടുക, പി.എം കെയേഴ്‌സ് എന്ന സ്വകാര്യ ട്രസ്റ്റിലെ കണ ക്കില്ലാ പണം വാക്‌സിന്‍, ഓക്‌സിജന്‍, മെഡിക്ക ല്‍ സാമഗ്രികള്‍ എന്നിവ വാങ്ങുന്നതിന് ഉപയോഗ പ്പെടുത്തുക, കോവിഡ് പ്രതിസന്ധിമൂലം തൊഴിലില്ലാതായവര്‍ക്ക് പ്രതിമാസം 6,000 രൂപ വീതം നല്‍കുക, ഗോഡൗണുകളില്‍ അരിയും മറ്റും കെട്ടിക്കിടന്നു നശിക്കുകയാണെന്നിരിക്കെ, ആവശ്യ ക്കാര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കുക, കോവിഡ് മഹാമാരിയുടെ ഇരകളായി കര്‍ഷ കര്‍ മാറാതിരിക്കാന്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങ ളുന്നയിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രാധാനമന്ത്രിക്ക് കത്ത് നല്‍കിയത്.
പ്രതിപക്ഷം പല സന്ദര്‍ഭങ്ങളിലായി ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്രം പാടെ അവഗണിക്കുകയും തള്ളിക്കളയുകയും ചെയ്ത പശ്ചാത്തലത്തിലാണ് കത്തയച്ചതെന്ന് നേതാക്കള്‍ വ്യക്തമാക്കി. പ്രതിപക്ഷം മുന്‍പ് നല്‍കിയ നിര്‍ദേശങ്ങള്‍ അവഗണിച്ചതു കോവിഡ് വ്യാപനം രൂക്ഷമാക്കി യതായി സോണിയ ഗാന്ധി (കോണ്‍ഗ്രസ്), മമത ബാനര്‍ജി (തൃണമൂല്‍), സീതാറാം യച്ചൂരി (സിപിഎം), ശരദ് പവാര്‍ (എന്‍സിപി), എച്ച്.ഡി. ദേവെഗൗഡ (ജെഡിഎസ്), ഉദ്ധവ് താക്കറെ (ശിവസേന), എം.കെ. സ്റ്റാലിന്‍ (ഡിഎംകെ), ഡി. രാജ (സിപിഐ), ഹേമന്ത് സോറന്‍ (ജെഎംഎം), ഫാറൂഖ് അബ്ദുല്ല (നാഷനല്‍ കോണ്‍ഫറന്‍സ്), അഖിലേഷ് യാദവ് (എസ്പി), തേജസ്വി യാദവ് (ആര്‍ജെഡി) എന്നിവര്‍ കത്തില്‍ വിമര്‍ശിച്ചു. അതേസമയം, മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും കത്തില്‍ ഒപ്പുവെച്ചിട്ടില്ല.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.