Home

സെക്ടറല്‍ മജിസ്‌ട്രേറ്റ് ചമഞ്ഞ് തട്ടിപ്പ് ; ഒടുവില്‍ വിധവയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിട്ട.അധ്യാപകന്‍ അറസ്റ്റില്‍

മണാശ്ശേരി മുത്തേടത്ത്പൂമംഗലത്ത് റിട്ട.അധ്യാപകന്‍ സജീവ്കുമാര്‍ ആണ് അറസ്റ്റിലാ യത്. കോവളത്തു വെച്ച് പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട്: വിധവയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിലായി. മണാശ്ശേരി മുത്തേടത്ത്പൂമംഗലത്ത് റിട്ട.അധ്യാപകന്‍ സജീവ്കുമാര്‍ ആണ് അറസ്റ്റിലായത്. കോവളത്തു വെ ച്ച് പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മുക്കം പൊലീസ് സ്റ്റേഷനുസമീപത്തെ താമസക്കാരിയായ വീട്ടമ്മയെ കഴിഞ്ഞ മാസം 30നാണ് പ്രതി പട്ടാപ്പകല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീട്ടമ്മ ബഹളംവെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായി രുന്നുവെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍, കര്‍ണാടകയിലെ ഗുണ്ടല്‍ പേട്ട എന്നിവി ടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ സജീവ് കുമാറിനെ വ്യാഴാഴ്ച പുലര്‍ച്ച കോവളത്തെ സ്വകാര്യ റിസോര്‍ട്ടി ല്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.

സജീവ് കുമാര്‍ ഗൂഡല്ലൂര്‍, ഗുണ്ടില്‍പേട്ട ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റ് ചമഞ്ഞ് ടാക്‌സി ഡ്രൈ വറെ കബളിപ്പിച്ച സംഭവമാണ് ഇയാളെ പിടി കൂടാന്‍ അന്വേഷണ സംഘത്തിന് കാര്യങ്ങള്‍ എളു പ്പമാക്കിയത്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്ടറല്‍ മജിസ്‌ ട്രേറ്റായി തന്നെ പ്രധാനമന്ത്രി നിയമിച്ചതാണെന്ന് ടാക്‌സി ഡ്രൈവറെ ഇയാള്‍ വിശ്വസിപ്പിച്ചത്.

വണ്ടിയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്ന ബോര്‍ഡും ഒട്ടിച്ചു. ഒരു ദിവസം മുഴുവന്‍ കറങ്ങിയ ശേഷം ഡ്രൈവറില്‍ നിന്ന് 1300 രൂപയും വാങ്ങി മു ങ്ങി. തുടര്‍ന്ന് ടാക്‌സി ഡ്രൈവര്‍ തന്റെ ഫോണില്‍ നി ന്ന് സജീവ് കുമാര്‍ നാട്ടിലേക്ക് ബന്ധപ്പെട്ട നമ്പറില്‍ വിളിച്ച് ഗൂഗിള്‍ പേയിലൂടെ പണം നല്‍കാനാവ ശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇതിനെ പിന്തുടര്‍ന്നാണ് സജീവിനെ അറസ്റ്റ് ചെ യ്തത്.

താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ് തെങ്ങിലകണ്ടിയുടെ മേല്‍നോട്ടത്തില്‍ മുക്കം ഇന്‍സ്‌പെക്ടര്‍ കെപി അഭിലാഷിന്റെ നേതൃത്വത്തില്‍ രൂപവ ത്കരിച്ച പ്രത്യേക സംഘത്തിന്റെ രണ്ടാഴ്ചക്കാലത്തെ നീക്കങ്ങളാണ് പ്രതിയെ കുടുക്കിയത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.