സിപിഎം സംസ്ഥാന സമിതിയംഗം സൂസന്‍ കോടി പുതിയ വനിതാ കമ്മീഷന്‍ അദ്ധ്യ ക്ഷയാവും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗം സൂസന്‍ കോടി പുതിയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയാവും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനം. ജനാധി പത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. എംസി ജോസഫൈന്‍ വിവാദ ങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് നിയമയം.
നിലവില്‍ സാമൂഹികക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്സനാണ് സൂസന്‍. ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും വനിതകളെ സംരക്ഷിക്കുന്നതിനായി സ്തുത്യര്‍ഹ സേവനമാണ് സാമൂഹ്യക്ഷേമ ബോര്‍ഡില്‍ സൂസന്‍ നിര്‍വഹിക്കുന്നത്. കഴിഞ്ഞ 35 വര്‍ഷമായി സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തി നായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സൂസന്‍ കോടി.
കൊല്ലം പാലത്തറ എന്‍.എസ് മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ ഡയറക്ടര്‍, സുശീ ല ഗോപാലന്‍ ജെന്‍ഡര്‍ ആന്റ് ലീഗല്‍ സ്റ്റഡീസ് സെന്ററിലെ നേതൃത്വം, ചാരിറ്റബിള്‍ ഓര്‍ഗ നൈ സേഷന്‍ ഓഫ് വിഡോസ് പ്രസിഡന്റ്, സാക്ഷരതാ മിഷന്‍ മാസ്റ്റര്‍ ട്രെയിനര്‍, കൊല്ലം കെയര്‍ ഹെല്‍ ത്ത് ആന്റ് പാലിയേറ്റീവ് ഫെഡറേഷന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1995 – 2000ത്തില്‍ കരുനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മഹാത്മാ ഗാന്ധി നാഷ ണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗാരന്റി സ്‌കീം വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ട്രഷറര്‍, വനിതാ വി കസന കോര്‍പറേഷന്‍ ഡയറക്ടര്‍, സ്ത്രീശബ്ദം മാസികയുടെ മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ ത്തിച്ചിട്ടുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.