മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയില്‍.പാര്‍ട്ടി കീഴ് വഴക്കങ്ങള്‍ മറികടന്നു കൊണ്ടാണ് സുരേഷ് ഗോപിക്ക് ബിജെപി ഔദ്യോഗിക ചുമതല നല്‍കിയിരിക്കുന്നത്
തിരുവനന്തപുരം: മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയില്‍. പാര്‍ട്ടി കീഴ് വഴക്കങ്ങള്‍ മറികടന്നു കൊണ്ടാണ് സുരേഷ് ഗോപിക്ക് ബിജെപി ഔദ്യോഗിക ചുമതല നല്‍കിയിരിക്കു ന്നത്.കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം.
സുരേഷ് ഗോപി നേതൃത്വത്തിലേക്ക് വരുന്നതില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അനുകൂല നിലപാടാണെന്നാണ് വിലയിരുത്തല്‍. സാധാരണയായി പാര്‍ട്ടി പ്രസിഡന്റും മുന്‍പ്രസിഡന്റുമാരും ജന റല്‍ സെക്രട്ടറിമാരും മാത്രമാണ് കോര്‍ കമ്മിറ്റിയില്‍ ഇടംപിടിക്കുന്നത്.
കെ സുരേന്ദ്രനെ മാറ്റി സുരേഷ് ഗോപിയെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരും എന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാ ര്യം സുരേഷ് ഗോപി നിഷേധിച്ചിരു ന്നു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കേരളത്തില്‍ പിടിച്ചുകയറാന്‍ പറ്റാത്തതില്‍ ദേശീയ നേതൃത്വ ത്തിന് കടുത്ത അതൃപ്തിയു ണ്ട്. ദേശീയ നേതൃത്വം പൂര്‍ണപിന്തുണ നല്‍കിയിട്ടും സംസ്ഥാനത്തെ ബിജെ പി നേതാക്കള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് മുന്നേറ്റത്തിന് തടസമാകുന്നതെന്നാണ് കേന്ദ്രനേതൃ ത്വത്തിന്റെ വിലയിരുത്തല്‍.
പാര്‍ട്ടിയിലെ വിഭാഗീയത ഇപ്പോഴും തുടരുകയാണ്. ലോക്സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി സംസ്ഥാന ത്തെ നേതൃത്വത്തില്‍ കാര്യമായ അഴിച്ചുപണി ഉണ്ടാകുമെന്നാണ് സൂചന. സുരേന്ദ്രന്റെ പ്രസിഡന്റ് കാലാ വധി ജനുവരിയില്‍ അവസാനിക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍ കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഉള്‍പ്പടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെ യാണ് സുരേഷ് ഗോപി കോര്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.