യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പോളണ്ടിലെത്തി. ലിവി വില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് വിദ്യാര്‍ഥികളെ പോളണ്ടിലെത്തിച്ചത്. നാളെ 694 വിദ്യാ ര്‍ഥികളെയും ഡല്‍ഹിയില്‍ എത്തിക്കും.
ന്യൂഡല്‍ഹി: യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പോളണ്ടിലെത്തി. ലിവിവില്‍ നിന്ന് ട്രെയിന്‍മാര്‍ഗമാണ് വിദ്യാര്‍ഥികളെ പോളണ്ടിലെത്തിച്ചത്. നാളെ 694 വിദ്യാര്‍ഥികളെയും ഡല്‍ഹി യില്‍ എത്തിക്കും. ഇന്ത്യയുടെ അഭ്യര്‍ഥന മാനിച്ച് യുക്രൈനും റഷ്യയും സഹകരിച്ച് സുരക്ഷ പാത ഒരു ക്കിയതോടെയാണ് രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗ തുടരാനായത്.
ആക്രമണം ശക്തമായ സുമിയില്‍ ഇരുനൂറോളം മലയാളികള്‍ അടക്കം 694 വിദ്യാര്‍ഥികളാണ് ഉണ്ടായിരു ന്നത്. നേപ്പാള്‍, ബംഗ്ലദേശ്, പാക്കിസ്ഥാന്‍, തുനീസിയ എന്നിവിട ങ്ങളിലെ പൗരന്മാരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ 12 ബസുകളിലായി ഇന്ത്യന്‍ എംബസിയുെടയും റെഡ് ക്രോസിന്റെയും വാഹനങ്ങളുടെ അകമ്പ ടിയോടെ 10 മണിക്കൂറി ലധികം എടുത്താണ് പോള്‍ട്ടോവയില്‍ എത്തിച്ചത്. അവിടെ നിന്നു ട്രെയിന്‍ മാര്‍ ഗം ലിവിവിലേക്കും ശേഷം പോളണ്ട് അതിര്‍ത്തിയിലേക്കും എത്തിക്കുകയായിരുന്നു.
അപായഭീഷണിയുള്ളതിനാല്‍ കരുതലോടെയായിരുന്നു എംബസിയുടെ നീക്കം. വിദ്യാര്‍ഥികളെ ഡല്‍ ഹിയിലെത്തിക്കുന്നതോടെ ഇന്ത്യയുടെ രക്ഷാ ദൗത്യം പൂര്‍ത്തിയാകും. എന്നാല്‍ ഇനിയും ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചാല്‍ അവരെ കൂടി നാട്ടിലെത്തിക്കുന്നതിന് വേണ്ട സജ്ജീകരണ ങ്ങള്‍ ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബംഗ്ലദേശ് പൗരന്‍മാരെ കൂടി അപകടമേഖലകളില്‍ നിന്ന് ഒഴിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നന്ദി പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.