Breaking News

സുപ്രീംകോടതിയില്‍ ആദ്യവനിതാ ചീഫ് ജസ്റ്റിസ്, സാധ്യത തെളിയുന്നു; കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു

മൂന്ന് വനിതകള്‍ ഉള്‍പ്പെടെയാണ് ഒമ്പത് പേരെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നത്. ശുപാര്‍ശ അംഗീകരിച്ചതോടെ സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യ വനിത ചീഫ് ജസ്റ്റിസിനും വഴിയൊരുങ്ങുകയാണ്

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലേക്ക് പുതിയ ഒമ്പത് ജഡ്ജിമാരുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. പേരുകള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. കേരള ഹൈക്കോടതി ജഡ്ജി സിടി രവികുമാറും പട്ടികയിലുണ്ട്. ഇത് സംബന്ധിച്ച് വിജ്ഞാപനം ഇന്ന് തന്നെ ഉണ്ടായേ ക്കും. ശുപാര്‍ശ അംഗീകരിച്ചതോടെ സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യ വനിത ചീഫ് ജസ്റ്റിസിനും വഴിയൊരുങ്ങുകയാണ്.

2027ല്‍ ജസ്റ്റിസ് ബി വി നാഗരത്‌നയാകും ആദ്യ വനിത ചീഫ് ജസ്റ്റിസ് ആവുക. തെലങ്കാന ഹൈ ക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ബേല തൃവേദി എന്നിവരാ ണ് പട്ടികയിലെ മറ്റ് വനിത ജഡ്ജിമാര്‍. സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ പി എസ് നരസിം ഹയും ജഡ്ജിമാരുടെ പട്ടികയിലുണ്ട്.

ചൊവ്വാഴ്്ച ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ഉണ്ടായേക്കുമെന്നാണ് റി്പ്പോര്‍ട്ടുകള്‍. ഇന്നലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കൊളീജിയം ശുപാര്‍ ശയ്ക്ക് അംഗീകാരം നല്‍കിയത്. ചരിത്രത്തില്‍ ആ ദ്യമാണ് കെളീജിയം ഇത്രയധികം പേരെ ഒന്നിച്ച് ശുപാര്‍ശ ചെയ്തത്.

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഓഖ, ഗുജറാത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ്, സിക്കിംഗ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ.മഹേശ്വരി, സുപ്രീംകോടതി അഭിഭാഷ കനും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ പി എസ് നരസിംഹ തുടങ്ങിയവരാണ് പട്ടികയിലുള്ളത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.