Home

ഏഴു കോടിയുടെ സമ്മാനങ്ങള്‍ ; തട്ടിപ്പ് കേസില്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ ഏഴു കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.ബിസിനസ്സുകാരന്‍ സുകേഷ് ചന്ദ്ര ശേഖരന്‍ ഉള്‍പ്പെട്ട തട്ടിപ്പു കേസിലാണ് ഇഡിയുടെ നടപടി

മുംബൈ: നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ ഏഴു കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയ റക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.ബിസിനസ്സുകാരന്‍ സുകേഷ് ചന്ദ്ര ശേഖരന്‍ ഉള്‍പ്പെട്ട തട്ടിപ്പു കേസിലാണ് ഇഡിയുടെ നടപടി. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സുകേഷ് ജാക്വലിന് 5.71 കോടിയുടെ സമ്മാന ങ്ങള്‍ വാങ്ങി നല്‍കിയതായി ഇ ഡി കണ്ടെത്തിയിരുന്നു.

കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മാസങ്ങള്‍ക്ക് മുമ്പാണ് സു കേഷ് ചന്ദ്രശേഖര്‍ അറസ്റ്റിലായത്. ഇയാള്‍ ജാക്വലിന്‍, നോറ ഫത്തേ ഹി എന്നിവര്‍ക്ക് പുറമെ മൂന്ന് നടിമാര്‍ക്ക് കൂടി വിലകൂടിയ സമ്മാനങ്ങ ള്‍ നല്‍കിയെന്ന് എന്‍ഫോഴ്സ്മെന്റിന്റെ വെളിപ്പെടുത്തല്‍ പുറത്തുവ ന്നിരുന്നു. സുകേഷ് ചന്ദ്രശേഖറി നെതിരെ 200 കോടി രൂപയുടെ കള്ള പ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ജാ ക്വലിന്‍ ഫെര്‍ണാണ്ടസിന്റെ സ്വത്ത് കണ്ടുകെട്ടിയത്.

കൂടാതെ, ജാക്വലിന്റെ അടുത്ത ബന്ധുക്കള്‍ക്ക് 1,73,000 യു.എസ് ഡോളറും 27,000 ആസ്‌ട്രേലിയന്‍ ഡോ ളറും കൈമാറിയിട്ടുണ്ട്. സ്ഥിരം നിക്ഷേപം ഉള്‍പ്പെടെയുള്ള നടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. രാഷ്ട്രീയക്കാരനായ ടി ടി വി ദിനകരന്‍ ഉള്‍പ്പെട്ട അഞ്ച് വര്‍ഷം പഴക്കമുള്ള തട്ടിപ്പ് കേസിലും സുകേഷ് ഇ പ്പോള്‍ പ്രതിയാണ്. ജയിലില്‍ കഴിയുന്ന റാന്‍ബാക്‌സിയുടെ മുന്‍ ഉടമ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബ ത്തില്‍ നിന്ന് തട്ടിയെടുത്ത 200 കോടി രൂപയില്‍ നിന്ന് ചന്ദ്രശേഖര്‍ നടിക്ക് 5.71 കോടി രൂപ സമ്മാനം നല്‍ കിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ സ്വത്തുക്കളാണ് ഇപ്പോള്‍ പിടിച്ചെടുത്തിരിക്കു ന്നത്.

അഭ്യന്തര, നിയമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ഡല്‍ഹി ബിസിനസുകാരന്റെ ഭാര്യയില്‍  നിന്ന് 215 കോടി തട്ടിയെടുത്ത കേസില്‍ കഴിഞ്ഞവര്‍ഷം സുകേഷിനെ ഇഡി അറസ്റ്റ് ചെയ്ത്. കേസില്‍ ജാ ക്വലിനെ വിളിച്ചുവരുത്തി ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. പത്തു കോടി വിലപിടിപ്പുള്ള സമ്മാനങ്ങ ള്‍ സുകേഷ് ജാക്വലിന് കൈമാറിയതായി കേസിലെ കുറ്റപത്രത്തില്‍ പറയുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.