അബുദാബി : വിമാന ടിക്കറ്റ് വർധനയിൽ നട്ടം തിരിയുന്ന യാത്രക്കാരോട് വിമാനത്തിൽ സീറ്റിന് വേറെയും പണം ഈടാക്കുന്നതായി പരാതി. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഒരേനിരയിൽ ഇരിപ്പിടം ലഭിക്കുന്നതിന് പണം ആവശ്യപ്പെടുകയാണ് എയർലൈൻ ജീവനക്കാർ. ആദ്യം പലനിരയിൽ സീറ്റ് നൽകിയശേഷം പണം ലഭിക്കുന്നതോടെ ഒരേ നിരയിൽ തൊട്ടടുത്ത സീറ്റുകൾ നൽകുന്നു. യാത്രക്കാരെ പിഴിഞ്ഞ് വരുമാനം കൂട്ടുകയാണ് എയർലൈനുകളെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി. അമ്മമാരെയും കുട്ടികളെയും സീറ്റിന്റെ പേരിൽ വേർപിരിക്കുന്നത് ക്രൂരതയാണെന്നും യാത്രക്കാർ പറഞ്ഞു. നേരത്തെ മുൻനിരകളിലെ സീറ്റുകൾക്കും വിൻഡോ സീറ്റുകൾക്കുമാണ് ചില എയർലൈനുകൾ പ്രത്യേകം പണം ഈടാക്കിയിരുന്നത്. ഇന്ന് വിമാനത്തിൽ ലഭ്യമായ സീറ്റുകളെല്ലാം വിറ്റ് കാശാക്കുകയാണ്. വിമാന ടിക്കറ്റിന് പുറമെയാണ് ഈ കൊള്ള.
തൊടുന്നതിനെല്ലാം അധിക നിരക്ക്
ഇന്ത്യൻ എയർലൈനുകളിലാണ് ഈ അധികനിരക്ക് ഈടാക്കൽ കൂടുതൽ. ബജറ്റ് എയർലൈനുകളും അൾട്രാ ലോ കോസ്റ്റ് എയർലൈനുകളും രംഗത്ത് എത്തിയശേഷം വരുമാനം വർധിപ്പിക്കാൻ ഭൂരിഭാഗം സേവനങ്ങൾക്കും പണം ഈടാക്കുന്നു. ബാഗേജ് പരിധി കുറച്ചും അധിക ബാഗേജിന് തുക വർധിപ്പിച്ചുമായിരുന്നു തുടക്കം. പിന്നീട് ഫ്ലക്സി, ലൈറ്റ്, വിത്തൌട്ട് ബാഗേജ് തുടങ്ങി വ്യത്യസ്ത തരം ടിക്കറ്റ് നിരക്ക് പരിചയപ്പെടുത്തി. തുടർന്ന് വിമാന സീറ്റുകളിലേക്കും ഇത് വ്യാപിച്ചു. പുതിയ പരിഷ്ക്കാരങ്ങൾ നടപ്പാക്കാൻ ഫുൾ സർവീസ് കാരിയേഴ്സും മുന്നോട്ടുവന്നു.
എല്ലാ പരിധിയും കടന്ന് ചില എയർലൈനുകൾ ഓൺലൈൻ ചെക്ക്-ഇൻ ചെയ്യാത്തതിനു വരെ പണം ഈടാക്കിത്തുടങ്ങി. ചൈൽഡ് ഫെയർ ഇല്ലാതാക്കുക, ഭക്ഷണം നിർത്തുക തുടങ്ങി നേരത്തെ നൽകിയിരുന്ന ആനുകൂല്യങ്ങൾ ഒന്നൊന്നായി വെട്ടുമ്പോഴും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നില്ലെന്ന് സ്ഥിരം യാത്രക്കാരും ആരോപിച്ചു.
അധിക പണം നൽകണം
യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് യാത്രക്കാർ ഓൺലൈൻ ചെക്ക് ഇൻ ചെയ്യുകയാണെങ്കിൽ മധ്യഭാഗത്തെയും പിന്നിലെയും സീറ്റ് സൗജന്യമായി ബുക്ക് ചെയ്യാമെന്ന് എയർലൈൻ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. നേരത്തെ ചെക്ക് ഇൻ ചെയ്യുന്നവർക്കും ഒന്നിച്ച് സീറ്റ് ലഭിച്ചേക്കാം. ഒരിടത്ത് സീറ്റ് വേണ്ടവർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ അധിക പണം നൽകി സീറ്റ് ഉറപ്പാക്കാമെന്നും പറയുന്നു. പ്രിഫേർഡ് സീറ്റ് എന്ന പേരിൽ മുൻനിരയിലെ 5 വരികളിലെ സീറ്റും വിൻഡോ സീറ്റ്, എക്സിറ്റ് റോ സീറ്റ്, ഐൽ സീറ്റ് (ഓരോ നിരയിലെയും ആദ്യ സീറ്റ്) എന്നിവയ്ക്കാണ് ഡിമാൻഡ്. ഇവയ്ക്ക് 120 ദിർഹം മുതൽ 50 ദിർഹം വരെ ഈടാക്കുന്ന എയർലൈനുകളുണ്ട്. മധ്യഭാഗത്തെ സീറ്റിന് ആവശ്യക്കാർ കുറവാണ്. അതിനാൽ കുറഞ്ഞ തുക നൽകി അവ ബുക്ക് ചെയ്യാനും സാധിക്കും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.