സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കുമെന്ന അഭ്യൂഹങ്ങ ള്‍ക്കിടെ സി ദിവാകരനെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി. പാര്‍ട്ടി ഘടക ങ്ങളില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ വേണ്ടെന്ന,സമ്മേളന മാര്‍ഗ നിര്‍ദേശം നടപ്പാ ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം
തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കുമെന്ന അഭ്യൂ ഹങ്ങള്‍ക്കിടെ സി ദിവാകരനെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഒഴി വാക്കി. പാര്‍ട്ടി ഘടകങ്ങളില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ വേണ്ടെന്ന, സമ്മേളന മാര്‍ഗ നിര്‍ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായാ ണ് തീരുമാനം. തിരുവനന്തപുരം ജില്ല യില്‍നിന്നുള്ള അംഗങ്ങളുടെ പട്ടികയില്‍ സി ദിവാകരന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെ പ്രായ പരിധി നിര്‍ദേശം പാര്‍ട്ടിയില്‍ കര്‍ശനമായി നടപ്പാക്കു മെന്ന് ഉറപ്പായി.
സംസ്ഥാന കൗണ്‍സിലിലേക്ക് 11 അംഗ ക്വോട്ടയാണ് തിരുവനന്തപുരത്തിനുള്ളത്. സിപിഐ ദേശീ യ കൗണ്‍സിലാണ് പ്രായപരിധി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. മണ്ഡ ലം, ജില്ലാ സെക്രട്ടറിമാര്‍ക്ക് 65 വയസ്സെന്ന മാനദണ്ഡം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പ്രായപരിധി മാര്‍ഗനിര്‍ദേശത്തിനെതിരെ കെ ഇ ഇസ്മയിലും സി ദിവാകരനും പര സ്യമായി പ്രതികരിച്ചിരുന്നു. എന്നാല്‍ ഇരുവരും പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു.
സിപിഐ സംസ്ഥാന കൗണ്‍സിലില്‍ തിരുവനന്തപുരത്തുനിന്ന് 101 പേരാണ് ഇത്തവണ ഉണ്ടാവുക. ഇവരുടെ പട്ടിക സമ്മേളന പ്രതിനിധികള്‍ കൂടിയാലോചിച്ച് നേതൃത്വത്തിനു സമര്‍പ്പിച്ചു. എല്ലാ ജില്ല കളില്‍ നിന്നുമുള്ള പട്ടിക ലഭിച്ച ശേഷമായിരിക്കും കൗണ്‍സില്‍ രൂപീകരണം. അതിനു ശേഷം സെക്രട്ടറി തെരഞ്ഞെടുപ്പു നടക്കും.
പ്രായപരിധി മാര്‍ഗനിര്‍ദേശത്തിനെതിരെ സി ദിവാകരനും കെ ഇ ഇസ്മയിലും നടത്തിയ നീക്കത്തി നു സമ്മേളനത്തില്‍ കാര്യമായ പിന്തുണ ലഭിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ഇതോടെ കാനം പക്ഷം സം ഘടനയില്‍ മേല്‍ക്കൈ തുടരുകയാണ്. കാനത്തിനെതിരെ അസി. സെക്രട്ടറി പ്രകാശ് ബാബു മത്സ രിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായി രുന്നു. എന്നാല്‍, മത്സരിക്കാനില്ലെന്ന അദ്ദേഹം വ്യക്തമാ ക്കി.ഈ സാഹചര്യത്തില്‍ സി എന്‍ ചന്ദ്രന്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.