Breaking News

സി-ഡിറ്റ് സേവനങ്ങൾ പിൻവലിച്ചത് മോട്ടോർ വാഹന വകുപ്പിന് നാണക്കേടായി.!

കോഴിക്കോട്: എം.വി.ഡി പ്രോജക്ടിൽ പ്രവർത്തിച്ചിരുന്ന കരാർ ജീവനക്കാർ തിരിച്ചെത്തിയെങ്കിലും ജീവനക്കാരെ കൂട്ടത്തോടെ പിൻവലിച്ച സി-ഡിറ്റ് നടപടി മോട്ടോർ വാഹന വകുപ്പിന് നാണക്കേടായി. ഒമ്പതു മാസത്തിലധികമായി പ്രതിഫലത്തുക ലഭിക്കാത്തതിനാലും പുതുക്കിയ കരാർ വ്യവസ്ഥകൾ അംഗീകരി ക്കാത്തതിനാലും എം.വി.ഡി പ്രോജക്ടിൽ പ്രവർത്തിച്ചിരുന്ന 200 കരാർ ജീവനക്കാരെ കഴിഞ്ഞ 17ന് സി-ഡിറ്റ് പിരിച്ചുവിട്ട നടപടിയാണ് മോട്ടോർ വാഹനവകുപ്പിന് ഏറെ ക്ഷീണം വരുത്തിയത്. സംസ്ഥാന ഖജനാവിലേക്ക് വൻതോതിൽ പണം സമാഹരിക്കുന്ന വകുപ്പിന്റെ ദൈനംദിന പ്രവർത്തനത്തിന് ഫണ്ട് നൽകാതെ അവഗണിക്കുകയാണെന്ന ആക്ഷേപം ശക്തിപ്പെടുകയും ചെയ്തു.


സി-ഡിറ്റ് ജീവനക്കാരെ പിൻവലിച്ചതോടെ മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ വെള്ളം മുതൽ ഇലക്ട്രോണിക്, കമ്പ്യൂട്ടർ സംവിധാനങ്ങൾ വരെ താളംതെറ്റി. 2010 മുതൽ നൽകിവരുന്ന സേവനങ്ങളാണ് ജീവനക്കാരെ പിൻവലിച്ചതോടെ നിലച്ചത്. രണ്ടു മുതൽ ഒമ്പതുവരെ കരാർ ജീവനക്കാരുള്ള ഓഫിസുകൾ സംസ്ഥാനത്തുണ്ട്. റോഡുകളിലെ നിയമ ലംഘനങ്ങൾ, ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ, ലൈസൻസ് പ്രിന്റിങ്ങുകൾ, പുതിയ വാഹനങ്ങളുടെ ആർ.സി പരിശോധന, 15 വർഷം പൂർത്തിയായ വാഹനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങി മോട്ടോർ വാഹനവകുപ്പ് ഓഫിസുകളിലെ പ്രവർത്തനം ഒരാഴ്ചയോളം തകിടംമറിഞ്ഞു. ലക്ഷങ്ങളുടെ നഷ്ടമാണ് വകുപ്പിന് സംഭവിച്ചത്.
വ്യാഴാഴ്ച വകുപ്പ് സെക്രട്ടറിയുടെ ചേംബറിൽ നടന്ന യോഗത്തിന്റെ അടിസ്ഥാനത്തിൽ, നൽകാനുള്ള കുടിശ്ശിക എത്രയും വേഗം അനുവദിക്കാമെന്നും പ്രോജക്ടിലെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടെത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്നുമുള്ള മോട്ടോർ വാഹന വകുപ്പിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സേവനങ്ങൾ നൽകാൻ സി-ഡിറ്റ് തയാറായത്. സി-ഡിറ്റ് ജീവനക്കാരെ പിരിച്ചുവിട്ട ഉത്തരവ് വ്യാഴാഴ്ച രാത്രിയോടെയാണ് പിൻവലിച്ചത്. കരാർ ജീവനക്കാരെ ആഗസ്റ്റ് മുതൽ അടുത്ത ഒക്ടോബർ വരെയോ പ്രോജക്ട് കാലാവധി തീരുന്ന വരെയോ, ഏതാണ് ആദ്യം അതുവരെ മാത്രം എന്ന് ഇതു സംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കിയതിനാൽ സി-ഡിറ്റിന്റെ ഫെസിലിറ്റി സേവനങ്ങൾ രണ്ടുമാസത്തേക്ക് മാത്രമാണെന്ന് സൂചിപ്പിക്കുന്നു.
സി-ഡിറ്റ് കരാർ ജീവനക്കാർ അതതു എം.വി.ഡി ഓഫിസുകളിൽ ഇ-ഓഫിസ്, ആപ്ലിക്കേഷൻ സോഫ്റ്റ്വെയറുകൾ തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങളുടെ ലോഗിൻ, യൂസർ ഐ.ഡി പാസ് വേഡുകൾ എന്നിവ കൈവശം വെക്കുകയോ ഉപയോഗിക്കുകയോ ചെയ്യാനും പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. മോട്ടോർ വാഹന വകുപ്പിന് സാങ്കേതിക സഹായം നൽകുന്നതൊഴികെ കരാർ ജീവനക്കാർ ഏതെങ്കിലും തരത്തിൽ ഓഫിസ് സേവനങ്ങളുമായി ബന്ധപ്പെടുന്നതും വിലക്കിയിട്ടുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.