കുവൈത്ത് സിറ്റി : രാജ്യത്തെ സിവില്‍-വാണിജ്യ നടപടിക്രമത്തിലും, പാപ്പരത്ത നിയമത്തിലെ ചില പ്രധാന വ്യവസ്ഥകളുടെ ഭേദഗതി മന്ത്രിസഭ അംഗീകരിച്ചു. ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍സബാഹിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നീതിന്യായ വകുപ്പ് മന്ത്രി നാസര്‍ അല്‍ സുമൈത്ത് ആണ് ഭേദഗതികള്‍ മന്ത്രിസഭയില്‍ വച്ചത്.സിവില്‍-വാണിജ്യ നിയമം 1980 നമ്പര്‍ 38 ആണ് ഭേദഗതി ചെയ്തത്. സാമ്പത്തികമായി ഭദ്രത ഉള്ളവരും എന്നാല്‍ കടബാധ്യത തീര്‍ക്കാന്‍ വൈമനസ്യം കാണിക്കുന്നതു വഴി കിട്ടാക്കടം വര്‍ധിക്കുന്നത് തടയുകയാണ് പ്രധാന ലക്ഷ്യം. കുറ്റവാളിയായ കടക്കാരെ അറസ്റ്റ് ചെയ്ത തടവിലാക്കുന്ന നിയമം പുനസ്ഥാപിക്കും.
എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിസ്‌ട്രേഷന്‍ അതോറിറ്റി ആവശ്യപ്പെടുന്ന മുറയ്ക്ക് സാമ്പത്തിക വെളിപ്പെടുത്തലുകള്‍ നടത്തണം. പൊരുത്തക്കേടുകള്‍ കണ്ടെത്തിയാല്‍ ക്രെഡിറ്റ് ബ്യൂറോയ്ക്ക് കൈമാറും. എന്നാല്‍ ഗര്‍ഭിണികള്‍, ആരോഗ്യപരമായ ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ എന്നിവര്‍ക്ക് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഇളവ് അനുവദിക്കും.സാമ്പത്തികശേഷി അനുസരിച്ച് കടം തവണകളായി തിരിച്ചടയ്ക്കാന്‍ അനുവദിക്കും. ഇത്തരം കുറ്റങ്ങള്‍ കുറയ്ക്കാന്‍ പരമാവധി ശിക്ഷയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കേസില്‍ ശിക്ഷക്കുന്നവരെ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് ഒപ്പം ആയിരിക്കില്ല പാര്‍പ്പിക്കുന്നത്. പ്രത്യേക കേന്ദ്രങ്ങള്‍ ഇതിനായി ഒരുക്കും.
പാപ്പരത്ത നിയമം നമ്പര്‍ 71/2020-ലും ദേഭഗതി ചെയ്തിട്ടുണ്ട്. കടക്കാരെ അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കുന്ന സംവിധാനം പുനസ്ഥാപിക്കും. ഇത്തരക്കാരുടെ സ്വത്തുകള്‍ കണ്ടുകെട്ടും. അതുപോലെതന്നെ ശിക്ഷകള്‍ പരിഷ്‌കരിക്കാനും തീരുമാനിച്ചു. ഇതുവഴി കിട്ടാക്കടം കൂടുന്നത് തടയുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ ദേശീയ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് കിട്ടാകടം കുറയ്ക്കുന്നതിനും ഉള്ള മാറ്റങ്ങള്‍ അനിവാര്യമാണെന്ന് വാണിജ്യ-വ്യവസായ മന്ത്രി വ്യക്തമാക്കി.
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.