സിവില്‍ സര്‍വീസ് ലഭിച്ചാല്‍ നമുക്ക് ഒരുപാട് ചെയ്യാന്‍ കഴിയുമെന്ന് അമ്മ പറയുന്നതാണ് തനിക്ക് പ്രചോദനമായതെന്ന് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ കെ മീര പറയുന്നു
ശുഭം കുമാറിന് ആണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജെയിന്‍ മൂന്നാം റാങ്കും നേടി. 761 പേര്‍ യോഗ്യത നേടി. നിരവധി മലയാളികള്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചു. തൃശൂര്‍ കോ ലഴി സ്വദേശിനി കെ മീര ആറാം റാങ്ക് നേടി
ന്യൂഡല്‍ഹി: 2020ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.ശുഭം കുമാറിന് ആണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജെയിന്‍ മൂന്നാം റാങ്കും നേടി. 761 പേര്‍ യോ ഗ്യത നേടി.
നിരവധി മലയാളികള്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചു. പരീക്ഷയില്‍ കേരളത്തിന് അഭിമാന നേട്ടം. തൃശൂര്‍ കോലഴി സ്വദേശിനി കെ മീര ആറാം റാങ്ക് നേടി. റാങ്ക് പട്ടികയിലെ ആദ്യ പത്ത് പേരില്‍ ആറു പേര്‍ വനിതകളാണ്.
മിഥുന്‍ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായര്‍ 14-ാം റാങ്കും സ്വന്തമാക്കി. പി ശ്രീജ 20, അപര്‍ണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീ ണ എസ് സുധന്‍ 57, അപര്‍ണ എം ബി 62 ,പ്രസന്നകുമാര്‍ 100, ആര്യ ആര്‍ നായര്‍ 113, കെഎം പ്രിയങ്ക 121, ദേവി പി 143, അനന്തു ചന്ദ്രശേഖര്‍ 145, എ ബി ശില്പ 147, രാഹുല്‍ എല്‍ നായര്‍ 154, രേഷ്മ എഎല്‍ 256, അര്‍ജുന്‍ കെ 257 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികള്‍.
ഇത്രയും മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പരീക്ഷയില്‍ ആറാം സ്ഥാനം നേടിയ കെ. മീര പറ ഞ്ഞു. നാലാമത്തെ പരിശ്രമത്തലാണ് സ്വപ്ന നേട്ടം മീര കൈവരിച്ചത്.മീരയുടെ പരീക്ഷാ പരിശീ ലനം തിരുവനന്തപുരത്തായിരുന്നു. ഈ സമയത്ത് സിവില്‍ സര്‍വീസ് ലഭിച്ചതില്‍ ഒരുപാട് സന്തോ ഷമുണ്ടെന്നും കേരളാ കേഡര്‍ വേണമെന്നാണ് ആഗ്രഹമെന്നും മീര വ്യക്തമാക്കി.
കഠിനാധ്വാനം ഉണ്ടെങ്കില്‍ ആര്‍ക്കും നേടാനാകും. നമ്മളെ ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ നന്നായി ചെ യ്യണമെന്നാണ് ആഗ്രഹമെന്നും മീര പറഞ്ഞു. അമ്മയുടെ സ്വപ്നമായിരുന്നു ഇത്. സിവില്‍ സര്‍വീസ് ലഭിച്ചാല്‍ നമുക്ക് ഒരുപാട് ചെയ്യാന്‍ കഴിയുമെന്ന് അമ്മ പറയുന്നതാണ് തനിക്ക് പ്രചോ ദനമായത്. നാടിനായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഏറ്റെടുക്കുന്ന ദൗത്യം നന്നായി ചെയ്യാന്‍ കഴിയുമെന്ന് ഈ നേട്ടത്തിലൂടെ പ്രതീക്ഷിക്കുന്നതായി കെ മീര പറയുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.