Breaking News

സില്‍വര്‍ ലൈന്‍ സര്‍വേയ്‌ക്കെതിരെ വ്യാപക പ്രതിഷേധം; കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ തുറന്ന് ആത്മഹത്യാ ഭീഷണി

കൊട്ടിയം തഴുത്തലയില്‍ സില്‍വര്‍ ലൈന്‍ സര്‍വേയ്ക്കെതിരെ വ്യാപക പ്രതിഷേധം. സര്‍വേ ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുമ്പു തന്നെ നാട്ടുകാര്‍ രംഗത്തിനിറങ്ങി. ഗ്യാ സ് സിലിണ്ടര്‍ തുറന്ന് ആത്മഹത്യാഭീഷണി മുഴക്കിയാണ് പ്രതിഷേധം

കൊല്ലം: കൊട്ടിയം തഴുത്തലയില്‍ സില്‍വര്‍ ലൈന്‍ സര്‍വേയ്ക്കെതിരെ വ്യാപക പ്രതിഷേധം. സര്‍വേ ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുമ്പു തന്നെ നാട്ടുകാര്‍ രംഗത്തിനിറങ്ങി. ഇന്ന് കല്ലിടുമെന്ന സൂചനയെ തുടര്‍ന്ന് വന്‍തോതില്‍ ആളുകളാണ് സ്ഥലത്ത് എത്തിയത്. ഗ്യാസ് സിലിണ്ടര്‍ തുറന്ന് ആത്മഹത്യാഭീഷ ണി മുഴക്കിയാണ് പ്രതിഷേധം.

ആദ്യം കിടപ്പാടം ഒരുക്കിയ ശേഷം കുറ്റിയിടാന്‍ വരട്ടെ എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. തങ്ങളെ കൊന്ന ശേഷം കുറ്റിയടിക്കൂ എന്നും അവര്‍ പറയുന്നു. ജീവിക്കാന്‍ വേണ്ടിയാണ് ഈ സമരമെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ആളല്ലെന്നും നാട്ടുകാര്‍ പറയുന്നു. ജനങ്ങള്‍ക്കു വേണ്ടിയാണ് ഈ പദ്ധതിയെ ങ്കില്‍ ജനങ്ങളെന്തിന് തെരുവി ലിറങ്ങുമെന്നും അവര്‍ ചോദിക്കുന്നു. രണ്ടു വര്‍ഷമായി സമാധാനത്തോ ടെ ഒന്നു ഉറങ്ങിയിട്ട്. എന്തിനാണ് പാവങ്ങളുടെ മണ്ടയില്‍ അടിച്ചേല്‍പിക്കുന്നത്. മൂലംമ്പിള്ളിയില്‍ കുടി യൊഴുപ്പിച്ചവര്‍ ഇന്നും തെരുവിലാണ്. അവരെ ഇതുവരെ പുനരധിവസിപ്പിക്കാത്ത സര്‍ക്കാറാണ് ഞങ്ങ ളെ പുനരധിവസിപ്പിക്കുമെന്ന് പറയുന്നത്.

എന്ത് കാരണം വന്നാലും കല്ലിടാന്‍ സമ്മതിക്കില്ല. ജീവന്‍ പോയാലും കല്ലിടാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ ഭീഷണി. മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷവിമര്‍ശനവും ഇവര്‍ ഉന്നയിക്കുന്നു. സമരത്തിന് പിന്തു ണയുമായി കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരും രംഗത്തുവന്നിട്ടുണ്ട്. സില്‍വര്‍ലൈന്‍ സര്‍വേയ്ക്കായി കൊണ്ടുവന്ന കല്ലുകള്‍ കൊണ്ടുവന്ന വാഹനവും നാട്ടുകാര്‍ തടഞ്ഞു. നേരത്തെ ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് ഇവിടെ സര്‍വെ നിര്‍ത്തിവച്ചിരുന്നു.

പണിമുടക്കിനെ തുടര്‍ന്ന് രണ്ടുദിവസം കല്ലിടല്‍ നടന്നിരുന്നില്ല. പത്തനംതിട്ട ഒഴികെ സില്‍വര്‍ലൈന്‍ കടന്നുപോകുന്ന ജില്ലകളിലെല്ലാം ഇന്ന് കല്ലിടുമെന്നാണ് കെ റെയില്‍ അധികൃതര്‍ പറയുന്നത്. കല്ലിടല്‍ പുനരാരംഭിക്കുന്നതോടെ പ്രതിഷേധങ്ങളും ഉയരും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.