സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.കെ റെയില്‍ പദ്ധതി ക്ക് അംഗീകാരം തേടു ന്നതിന്റെ ഭാഗമായുള്ള നിര്‍ണായക കൂടിക്കാഴ്ചയായിരുന്നു ഇന്ന് നടന്നത്.
ന്യൂഡല്‍ഹി: സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വി ജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.കെ റെയില്‍ പദ്ധതിക്ക് അംഗീകാരം തേടു ന്നതിന്റെ ഭാഗമായുള്ള നിര്‍ണായക കൂടിക്കാഴ്ചയായിരുന്നു ഇന്ന് നടന്നത്. പാര്‍ലമെന്റിലെ പ്രധാനമന്ത്രി യുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച 20 മിനുട്ട് നീണ്ടു നിന്നു.
ചീഫ് സെക്രട്ടറി വി പി ജോയി, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരു ന്നു. വൈകീട്ട് നാലുമണിയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു. സില്‍ വര്‍ ലൈന്‍ പദ്ധതിക്കുള്ള അനുമതി ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കുക ലക്ഷ്യമിട്ടാണ് മുഖ്യ മന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം.
കെ റെയില്‍ പദ്ധതിക്കതിരെ ഇന്ന് ദല്‍ഹിയിലും കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തും നടക്കുന്ന പ്രക്ഷോഭത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് വ്യക്തമായ ധാരണകളുണ്ടെ ന്നും കൂടിക്കാഴ്ചയില്‍ അദ്ദേഹം സൂചന നല്‍കി. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പറയാനുള്ളതെല്ലാം പ്രധാനമന്ത്രി സശ്രദ്ധം കേള്‍ക്കു കയും ചെയ്തു. അതിന് ശേഷം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ പ്രധാനമന്ത്രിയുടെ ഓഫീ സിലേക്ക് വിളിച്ച് വരുത്തുകയും അദ്ദേഹത്തോട് വിവരങ്ങള്‍ ആരായുകയും ചെയ്തു.
ഡിപിആറിന് എത്രയും വേഗം അംഗീകാരം
നല്‍കണം ; മുഖ്യമന്ത്രി പ്രധാനമന്ത്രിയോട്
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ റെയില്‍വേ മന്ത്രി സന്നിഹിതനായിരുന്നില്ല. ഇ ന്ന് വൈകീട്ട് നാല് മണിക്ക് പ്രധാനമന്ത്രിയെ കണ്ടതിനു ശേഷമുളള വിശദവിവരങ്ങള്‍ മുഖ്യമന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്തും. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനു മുന്‍പിലുള്ള കെ റെയില്‍ വിശദ പദ്ധതി റിപ്പോര്‍ട്ടിന് (ഡിപിആര്‍) എത്രയും വേഗം അംഗീകാരം ലഭ്യമാക്കണമെന്നും മുഖ്യ മന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായാണ് വിവരം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.