Breaking News

‘സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല ; നഷ്ടപരിഹാരം കമ്പോള വിലയുടെ ഇരട്ടി നല്‍കാന്‍ തയ്യാര്‍’ : മുഖ്യമന്തി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമിയുടെ കമ്പോളവിലയിലും അധികമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ആവശ്യ മായി വന്നാല്‍ അതില്‍ കൂടുതലും നല്‍കാന്‍ തയ്യാറാണെന്നും മുഖ്യമന്തി

കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി യുടെ കമ്പോളവിലയിലും അധികമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ആവശ്യമായി വന്നാല്‍ അതി ല്‍ കൂടുതലും നല്‍കാന്‍ തയ്യാറാണെന്നും മുഖ്യമന്തി പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബിന്റെ സുവര്‍ണ ജൂ ബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒരു കൂട്ടര്‍ക്ക് എതിര്‍പ്പുള്ളതു കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല. ഓരോ പദ്ധതിയും നട പ്പാക്കേണ്ട സമയത്തു തന്നെ നടപ്പാക്കേണ്ടേയെന്നും മുഖ്യമന്ത്രി ചോദിച്ചു. അങ്ങനെ നടപ്പാക്കുന്നതിനെ ഏതെങ്കിലും ചിലര്‍ നിക്ഷിപ്ത താല്‍പ്പര്യം വെച്ച് എതിര്‍ക്കുകയാണ്. അതിന്റെ കൂടെ വെള്ളമൊഴിച്ചും വള മിട്ടും നില്‍ക്കലാണോ നാട്ടിലെ മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്ന് പിണറായി വിജയന്‍ ചോദിച്ചു.

ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് വാര്‍ത്തയാക്കാന്‍ മാധ്യമങ്ങള്‍ക്ക് താത്പര്യമില്ല. അധികാരികളുടെ വാഴ്ത്തു പാട്ടുകാരായി മാധ്യമങ്ങള്‍ അധഃപതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പലരുടെയും മാധ്യമപ്രവ ര്‍ത്തനം വിപണി താത്പര്യം ലക്ഷ്യം വെച്ചുള്ളതാണ്. ആക്ഷേപിക്കലും പുച്ഛിക്കലുമല്ല യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനം. വികസ നം സ്തംഭിപ്പിക്കുന്നവരുടെ മെഗാഫോണായി മാറരുത്. കുഞ്ഞുങ്ങളുമായി സമര ത്തിന് എത്തുന്നവരെ മഹത്വവത്ക്കരിക്കുന്നത് നല്ല പ്രവണത അല്ല. ചില സമയങ്ങളില്‍ മാധ്യമപ്രവര്‍ ത്തകരുടെ ഭാഗത്ത് നിന്ന് ശത്രുത മനോഭാവം ഉണ്ടാകുന്നുണ്ട്.അത്തരം സംഭവങ്ങള്‍ പുനഃപരിശോ ധിക്കേണ്ടതാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 months ago

This website uses cookies.