Home

‘സില്‍വര്‍ ലൈനുമായി മുന്നോട്ട്, ഭൂമി ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കും’ : മുഖ്യമന്ത്രി

സില്‍വര്‍ലൈന്‍ നടപ്പാക്കുന്നതില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ലൈനുമാ യി മുന്നോട്ട്പോകും. പ്രാരംഭ നടപടികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ നിര്‍ദേ ശമുണ്ടെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : സില്‍വര്‍ലൈന്‍ നടപ്പാക്കുന്നതില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ലൈനുമായി മുന്നോട്ട്പോകും. പ്രാരംഭ നടപടികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്രധനമ ന്ത്രാ ലയത്തിന്റെ നിര്‍ദേശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വലിയ പ്രതിസന്ധികളെ കേരളം ഒറ്റക്കെട്ടായാണ് അതിജീവിച്ചതെന്നും ഒരുഘട്ടത്തിലും നമ്മള്‍ പിറകി ലേക്ക് പോയില്ലെന്നും പലരൂപത്തില്‍ സര്‍ക്കാറിന് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെങ്കിലും അതെല്ലാം മറികടന്നു മുന്നോട്ടുപോയി. നിശ്ചയിച്ച പദ്ധതികളെല്ലാം നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ സില്‍വര്‍ലൈന്‍ നടപ്പാക്കുന്നതില്‍ പി ന്നോട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പ്രാരംഭ നടപടികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്രധനമന്ത്രാല യ ത്തിന്റെ നിര്‍ദേശമുണ്ട്. പദ്ധതിയുടെ ഡി പി ആര്‍ കേന്ദ്രറെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാ ണ്. സ്ഥലം ഏറ്റെടുക്കുമ്പോ ള്‍ ഭൂവുടമകള്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നല്‍കും. പദ്ധതിക്കായി ഭൂമി ഏ റ്റെടുക്കലിലേക്ക് കടക്കുമെന്നും പ്രോഗ്രസ് റിപ്പോര്‍ട്ട് പറയുന്നു.

കെഎസ്ആര്‍ടിസി മാനേജ്മെന്റ് പുനഃസംഘടിപ്പിക്കും. ശമ്പളവും പെന്‍ഷനും ഉറപ്പാക്കും. കെഎ സ്ആ ര്‍ടിസി ഭൂമിയില്‍ വാണിജ്യ സമുച്ചയങ്ങള്‍ പണിയും. സ്വന്തം കാലി ല്‍ നില്‍ക്കാന്‍ കെഎസ്ആര്‍ടിസി യെ പര്യാപ്തമാക്കും. സ്വയം പര്യാപ്തമാകും വരെ ബാങ്ക് കണ്‍സോര്‍ഷ്യം വായ്പകള്‍ സര്‍ക്കാര്‍ അടക്കും. മി നിമം സ്ബ്സിഡി അടിസ്ഥാനത്തിലായിരിക്കും ഇത്. ശമ്പള പരിഷ്‌ക്കരണത്തിനുള്ള സുശീല്‍ ഖന്ന റി പ്പോര്‍ട്ട് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘അഞ്ച് വര്‍ഷം കൊണ്ട് എല്ലാവര്‍ക്കും വീട്; വലതുപക്ഷ ശക്തികള്‍ക്ക് ബദല്‍’: മുഖ്യമന്ത്രി
അഞ്ച് വര്‍ഷം കൊണ്ട് എല്ലാവര്‍ക്കും വീട് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വര്‍ ഷം ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.5 ലക്ഷം വീടുകള്‍ നല്‍കും. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷി കാഘോഷങ്ങളുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ പ്രതിസന്ധികളെ കേരളം ഒറ്റക്കെട്ടായാണ് അതിജീവിച്ച തെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഘട്ടത്തിലും നമ്മള്‍ പിറകി ലേക്ക് പോയില്ല. പലരൂപത്തില്‍ സര്‍ക്കാറിന് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെങ്കിലും അതെല്ലാം മറികടന്നു മുന്നോട്ടുപോയി. നിശ്ചയിച്ച പദ്ധതികളെല്ലാം നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതിയില്‍ സര്‍ക്കാറിന് വ്യക്തമായ നിലപാടുണ്ട്. ഇനിയും അത് തുടരും. ആരാധനാ ലയങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ഗീയത പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങ ളെ ഭിന്നിപ്പിക്കുന്ന സര്‍വേയാണ് ഇപ്പോള്‍ രാജ്യത്തെ പല ആരാധനാലയങ്ങളിലും നടക്കുന്നത്. എ ന്നാല്‍ കേരളത്തില്‍ ജനങ്ങള്‍ക്ക് അനുകൂ ലമായ സര്‍വേയാണ് നടക്കുന്നത്. പരമദരിദ്രരെ കണ്ടെ ത്താനാണ് കേരളത്തില്‍ സര്‍വേ നടക്കുന്നത്. വലതുപക്ഷ ശക്തികള്‍ക്ക് ബദലാണ് കേരള സര്‍ക്കാ റെന്നും അദ്ദേഹം പറഞ്ഞു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

4 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.