Kerala

സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ല, ജനത്തെ വിശ്വാസത്തിലെടുത്ത് നടപ്പിലാക്കും : ഇ പി ജയരാജന്‍

സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ജനത്തെ വിശ്വാസത്തിലെടുത്ത് പൂര്‍ണ പിന്തുണയോട് കൂടി മാത്രമേ ഇട തുപക്ഷ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുകയുള്ളൂവെന്നും ഇ പി ജയരാജന്‍ മാധ്യ മങ്ങളോട് പറഞ്ഞു

തിരുവനന്തപുരം:സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ജനത്തെ വിശ്വാസത്തിലെടുത്ത് പൂര്‍ണ പിന്തുണയോട് കൂടി മാത്രമേ ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുകയുള്ളൂവെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ വികസനം വരുന്നത് തടയാന്‍ വികസന വിരോധികള്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി അ ടിസ്ഥാന വിരുദ്ധമായ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നത്. വികസനം തടസ്സപ്പെടുത്താന്‍ വഴിമുട ക്കികളായി നില്‍ക്കുന്ന ഇവരെ ജനം തിരിച്ചറിയുന്നുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് ഒരു മന്ത്രിയുണ്ട്. അദ്ദേഹം കേരളത്തിന്റെ മാത്രം മന്ത്രിയല്ല. ബിജെപിയുടെ മന്ത്രിയില്‍ നിന്ന് ഒരു സംഭാവനയും കേരളത്തിന് ലഭിച്ചിട്ടില്ല. അ ദ്ദേഹം പരിശ്രമിക്കുന്നത് കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്താനാണെന്നും ഇ പി ജയ രാജ ന്‍ കുറ്റപ്പെടുത്തി.

കേരളം വളര്‍ന്നാല്‍, വികസനം ഉണ്ടായാല്‍ ഇടതുപക്ഷത്തിന് അനുകൂലമായ മാറ്റം ഉണ്ടാകും. ആ മാറ്റം പടിപടിയായി ഉണ്ടായി കൊണ്ടിരിക്കുകയാണ്. അതിനെ പ്രതിരോധിക്കാന്‍ തുല്യ ദുഃഖിതര്‍ യോജിക്കുന്നു. അതിന്റെ ഭാഗമായി എവിടെയൊക്കേ തടസ്സം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ നോക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.