Entertainment

സിബിഐ 5 ദ് ബ്രയിന്‍ : ബുര്‍ജ് ഖലീഫയില്‍, വെള്ളിയാഴ്ച ട്രെയിലര്‍ ഓടും..

മമ്മൂട്ടി നായകനാകുന്ന സിബിഐ സീരിസിലെ അഞ്ചാം ഭാഗത്തിന്റെ പ്രചാരണം ദുബായിലെ ബുര്‍ജ് ഖലീഫയിലും

 

ദുബായ്  : മലയാളം സിനിമകളുടെ പരസ്യം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ പ്രദര്‍ശിപ്പിക്കുക എന്നത് അഭിമാനകരമായാണ് ആരാധകരും ചലച്ചിത്ര പ്രവര്‍ത്തകരും കാണുന്നത്.

മമ്മൂട്ടിയുടെ ആരാധകരും ചലച്ചിത്ര പ്രേമികളും ഈ വെള്ളിയാഴ്ച സായാഹ്നത്തിനായി കാത്തിരിക്കുകയാണ്. സിബിഐ 5 ദ് ബ്രയിന്‍ എന്ന സിനിമയുടെ പരസ്യ പ്രമോഷന്റെ ഭാഗമായാണ് ബൂര്‍ജ് ഖലീഫയില്‍ സിബിഐയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നത്.

വെള്ളിയാഴ്ച രാത്രി യുഎഇ സമയം 8.30 നും ഒമ്പതിനുമിടയിലാണ് ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നത്. മമ്മൂട്ടിയുടെ സാന്നിദ്ധ്യത്തിലാണ് പ്രദര്‍ശനം. ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള രണ്‍ജി പണിക്കര്‍, രമേശ് പിഷാരടി എന്നിവരും ദട്രെയിലര്‍ പ്രദര്‍ശനത്തിന് മുന്നോടിയായി ദുബായില്‍ എത്തിയിട്ടുണ്ട്.

ഇതിനു മുമ്പ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച കുറുപ്പ് എന്ന സിനിമയുടെ ട്രെയിലറും ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

മെയ് ഒന്നിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. സിബിഐയുടെ ഓവര്‍സീസ് റൈറ്റ് ലഭിച്ചിട്ടുള്ള ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് പ്രമോഷന്റെ ഭാഗമായി ബുര്‍ജ് ഖലീഫയില്‍ ട്രെയിലര്‍ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.