സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 92.71 ശതമാനം വിദ്യാ ര്‍ത്ഥികള്‍ വിജയിച്ച് തുടര്‍പഠനത്തിന് യോഗ്യത നേടി. ഫലം വെബ്സൈറ്റുകളായ results.cbse.nic.in, cbse.gov.in എന്നിവയിലൂടെ അറിയാനാകും.
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 92.71 ശതമാനം വിദ്യാര്‍ത്ഥി കള്‍ വിജയിച്ച് തുടര്‍പഠനത്തിന് യോഗ്യത നേടി. ഫലം വെബ്സൈറ്റുകളായ results.cbse.nic.in, cbse. gov. in എന്നിവയിലൂടെ അറിയാനാകും. ഏറ്റവും ഉയര്‍ന്ന വിജയശതമാനം തിരുവനന്തപുരം മേഖലയ്ക്കാണ്. കഴിഞ്ഞ തവണ 99.37 ശതമാനമായിരുന്നു വിജയം.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രസിദ്ധീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടു കള്‍. പ്ലസ്ടു അഡിമിഷനുമായി ബന്ധപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി ഇന്ന് ഉച്ചക്ക് ശേഷം കേരള ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കേരളത്തില്‍ പ്ലസ്ടുവിന് അപേക്ഷിക്കാനുള്ള അവ സാന തീയ്യതി ഇന്നലെ കഴിഞ്ഞിരുന്നു. എന്നാല്‍ സിബിഎസ്ഇ പത്താം ക്ലാസ് ഫലം വരാത്ത തിനാല്‍ അപേക്ഷ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്ന് ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇയോട് ചോദിച്ച ഹൈക്കോടതി അപേക്ഷ തീയതി ഇന്നത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു.
പുതിയ സാഹചര്യത്തില്‍ ഇന്ന് ഉച്ചക്ക് ഫലം പ്രഖ്യാപിച്ചാല്‍ വൈകുന്നേരത്തോടെ പ്ലസ്ടുവിന് അപേക്ഷി ക്കാന്‍ സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്ക് കഴിയുമോ എന്ന ആ ശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യ ത്തില്‍ ഹൈക്കോടതി ഇടപെട്ട് അപേക്ഷ തീയ്യതി വീണ്ടും നീട്ടുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.