സിബിഎസ്ഇ, ഐസിഎസ്ഇ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സിബിഎസ്ഇ, ഐസി എസ്ഇ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ ജിയില്‍ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റി സുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
അപേക്ഷയുടെ മുന്‍കൂര്‍ പകര്‍പ്പ് കേന്ദ്ര ഏജന്‍സി, സിബിഎസ്ഇ, കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ എന്നിവ യ്ക്ക് സമര്‍പ്പിച്ച ശേഷം തിങ്കളാഴ്ച വാദം കേള്‍ക്കു മെന്നായിരുന്നു അപേക്ഷകയായ മംത ശര്‍മയോട് ബെഞ്ചിന്റെ മറുപടി. 521 വിദ്യാര്‍ഥികള്‍ക്കായി യൂത്ത് ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധി ഭീഷണിക്കിടെ ഓഫ്ലൈന്‍ പരീക്ഷകള്‍ നടത്താനുള്ള അധികൃതരുടെ തീരുമാനം യുക്തിരഹിതവും അന്യായവുമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.
രാജ്യത്ത് ആശങ്കാജനകമായ ആരോഗ്യ അടിയന്തരാവസ്ഥയും കൊവിഡ് വര്‍ധനവും നിലനില്‍ ക്കുന്ന പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്നതും മൂല്യനിര്‍ണയം വൈകിപ്പിക്കുന്നതും വിദ്യാര്‍ഥി കളുടെ ഭാവിക്ക് പരിഹരിക്കാനാകാത്ത നഷ്ടത്തിന് കാരണമാകുമെന്നും ഹര്‍ജിക്കാരി അപേക്ഷ യില്‍ വാദിച്ചു.കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു വിഭാഗം വിദ്യാര്‍ഥികളും രക്ഷിതാ ക്കളും പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സിബിഎസ്ഇ നേരത്തെ വ്യക്തമാക്കിയിരുന്നു. മഹാമാരി കണക്കിലെ ടുത്ത് പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുമെന്നും 12-ാം ക്ലാസ് പരീക്ഷ മാറ്റിവെക്കുമെന്നും ഏപ്രില്‍ 14ന് ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു.
കോവിഡിനെത്തുടര്‍ന്ന് 12ാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെക്കാനാണ് സിബിഎസ്ഇയും ഐസി എസ്ഇ കൗണ്‍സിലും തീരുമാനിച്ചത്. കേന്ദ്ര, സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ ദേശീയ യോഗ ത്തില്‍ ഏപ്രില്‍ 15നും ആഗസ്റ്റ് 26നും ഇടയില്‍ ബോര്‍ഡ് പരീക്ഷകള്‍ ഓഫ്ലൈനായി നടത്താനാണ് തീരുമാനമെടുത്തത്. പകര്‍ച്ചവ്യാധി ഭീഷണിക്കിടെ, ഓഫ്ലൈന്‍ പരീക്ഷ നടത്താനുള്ള തീരുമാനം യുക്തിരഹിതവും അന്യായവും നീതിക്ക് നിരക്കാത്തതുമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.