സിപിഎമ്മുമായി ഇന്ന് നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. ഐഎന്‍എല്ലിനും ജനാധിപത്യ കേരള കോണ്‍ഗ്രസിനും മന്ത്രിസ്ഥാനം പങ്കുവെച്ച് നല്‍കാനും ആലോചനകളുണ്ട്.
തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയില്‍ സിപിഐക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ലഭിക്കും. ചീഫ് വിപ്പ് സ്ഥാനം സി.പി.ഐ വിട്ട് നല്‍കും. സിപിഎമ്മുമായി ഇന്ന് നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. ഐഎന്‍എല്ലിനും ജനാധിപത്യ കേരള കോണ്‍ ഗ്രസിനും മന്ത്രിസ്ഥാനം പങ്കുവെച്ച് നല്‍കാനും ആലോചനകളുണ്ട്.
തിങ്കളാഴ്ചത്തെ ഇടതുമുന്നണി യോഗത്തിനു മുന്‍പ് മന്ത്രി സ്ഥാനവും വകുപ്പുകളും സംബന്ധിച്ച് സി.പി.എം – സി.പി.ഐ ധാരണക്ക് വേണ്ടിയാണ് രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ച നടന്നത്. 21 അംഗ ക്യാബിനറ്റില്‍ സി.പി.ഐ യില്‍ നിന്ന് നാലു മന്ത്രിമാരും സിപി എമ്മിന് മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാരും ഉണ്ടാകും. സ്പീക്കര്‍ സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സിപിഐക്കും തന്നെ. ചീഫ് വിപ്പ് സ്ഥാനം സിപിഐ വിട്ട് നല്‍കും. സ്ഥിരം വകുപ്പുകളില്‍ മാറ്റം വേണമെന്ന നിര്‍ദേശം സിപിഎം മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കില്‍ സിപിഐ അനുകൂലമായി പ്രതികരിച്ചിട്ടില്ല .
17 ന് നടക്കുന്ന എല്‍.ഡി.എഫ് യോഗത്തിന് മുന്നോടിയായി നടക്കുന്ന സി.പി.എം-സി.പി.ഐ ഉഭയ കക്ഷി ചര്‍ച്ചയില്‍ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനമാകും. ഘടകക്ഷികളുടെ മന്ത്രി സ്ഥാനം സംബന്ധിച്ച നിര്‍ദേശവും ഇന്നത്തെ കുടിക്കാഴ്ചയില്‍ സിപി ഐയെ സി പി എം അറിയിച്ചു.
കേരളാ കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും നല്‍കും. എന്‍സിപിക്കും ജെഡി എസിനും ഓരോ മന്ത്രിമാര്‍. ഒറ്റ സീറ്റുള്ള പാര്‍ട്ടികളില്‍ കേരളാ കോണ്‍ഗ്രസ് ബിക്ക് മന്ത്രി സ്ഥാനം ഉണ്ടായേക്കും. കോണ്‍ഗ്രസ് എസിന് മന്ത്രി സ്ഥാനം നല്‍കില്ല. ജനാധിപത്യ കേരളാ കോണ്‍ഗ്ര സി നും ഐഎന്‍എല്ലിനും രണ്ടര വര്‍ഷം വീതം നല്‍കി രണ്ടു പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യം നല്‍കാനാ ണ് ആലോചന.
അതേസമയം 20 ന് വൈകിട്ട് 3.30ന് നടക്കുന്ന സത്യ പ്രതിജ്ഞക്കുള്ള ഒരുക്കങ്ങള്‍ ആരംഭി ച്ചു. സാ മൂഹ്യ അകലം ഉള്‍പ്പെടെ കോവിഡ് പ്രോട്ടോ ക്കോള്‍ പാലിച്ച് 800 പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന പന്തലാണ് ഒരുക്കുന്നത്. മന്ത്രിമാര്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കും ഉള്‍പ്പെടെ വിവിധ മേഖലകളിലെ പ്രമുഖരെയും സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കും.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.