പട്ടിക ജാതി സംവരണ മണ്ഡലമായ ഇവിടെ നിന്ന് 2021 ല്‍ ജയിച്ച എ രാജ മല്‍സരിക്കാ നായി വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാ ര്‍ത്ഥി യായിരുന്ന ഡി കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. പട്ടികജാതി സംവരണ സീ റ്റില്‍ മത്സരിക്കാന്‍ രാജ അര്‍ഹനല്ലെന്ന് കോടതി കണ്ടെത്തി
കൊച്ചി: ദേവികുളം സംവരണ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. സിപി എം എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയമാണ് കോട തി റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ ത്ഥിയായ കോണ്‍ഗ്രസിലെ ഡി കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
പട്ടിക ജാതി സംവരണ മണ്ഡലമായ ഇവിടെ നിന്ന് 2021 ല്‍ ജയിച്ച എ രാജ മല്‍സരിക്കാനായി വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാറാണ് ഹൈക്കോ ടതിയെ സമീപിച്ചത്. പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ രാജ അര്‍ഹനല്ലെന്ന് കോടതി കണ്ടെ ത്തി. എ രാജ മതപരിവര്‍ ത്തനം ചെയ്ത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ആളാണെന്നാണ് ഹൈക്കോടതിയു ടെ കണ്ടെത്തല്‍. സംവരണ സീറ്റില്‍ മത്സരിക്കാന്‍ രാജയ്ക്ക് അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി.
ക്രൈസ്തവ വിശ്വാസിയാണ് രാജയെന്നും പളളിയില്‍ മാമോദീസ മുക്കിയിട്ടുണ്ടെന്നുമുള്ള രേഖകള്‍ ഡി കുമാര്‍ ഹൈക്കോടിതിയില്‍ സമര്‍പ്പിച്ചിരുന്നു. രാജയുടെ സഹോദരനും മററു കുടുംബാങ്ങളുമെല്ലാം ക്രൈസ്തവരാണ്. രാജയുടെ അമ്മ മരിച്ചപ്പോള്‍ അടക്കം ചെയ്തതും ക്രൈസ്തവാചരപ്രകാരം പള്ളിയുട സെമത്തേരിയിലാണ് അടക്കിയതും. ഇതാണ് ഡി കുമാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയത്.
തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഡി കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആ വശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. ദീര്‍ഘകാലം എംഎല്‍എയായിരുന്ന എസ് രാജേന്ദ്രനെ മാറ്റിയാണ്, സിപിഎം ഇത്തവണ യുവനേതാവായ എ രാജയെ ദേവികുളത്ത് സ്ഥാനാ ര്‍ത്ഥിയാക്കിയത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.