സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ തുറക്കണോ വേണ്ടയോ എന്ന് ഉടമകള്‍ക്ക് തീരുമാനിക്ക ാമെന്ന് ഫിയോക്. ലാഭകരമല്ലാത്ത തിയേറ്ററുകള്‍ അടച്ചിടണോ എന്നതും ഉടമകള്‍ക്ക് തീരുമാനിക്കാമെന്ന് സംഘടന വ്യക്തമാക്കി
കൊച്ചി : കോവിഡ് രണ്ടാം വരവില്‍ സംസ്ഥാനത്ത് സിനിമാ മേഖലയിലും കടുത്ത പ്രതിസന്ധി. ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഉള്‍പ്പടെ റിലീസിങ് മുടങ്ങുന്ന സാഹചര്യം. വൈകിട്ട് 7ന് പ്രദര്‍ശനം അവസാനിപ്പിക്കേണ്ടി വരുന്നത് തിയേറ്റര്‍ ഉടമകളെ പ്രതിസന്ധിയിലാക്കി. എന്നാല്‍ തിയേറ്ററു കള്‍ പൂര്‍ണമായും അടച്ചിടേണ്ടതില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് തീരുമാനിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ തുറക്കണോ വേണ്ടയോ എന്ന് ഉടമകള്‍ക്ക് തീരുമാനിക്ക ാമെന്ന് ഫിയോക് അറിയിച്ചു. ലാഭകരമല്ലാത്ത തിയേറ്ററുകള്‍ അടച്ചിടണോ എന്നതും ഉടമകള്‍ക്ക് തീരുമാനിക്കാമെന്ന് സംഘടന വ്യക്തമാക്കി. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം തിയേറ്ററുകള്‍ നിയന്ത്രണങ്ങളോടെ തുറക്കുകയും ഏഴ് മണി വരെ പ്രദര്‍ശനം നടത്തിയ ശേഷം അടയ്ക്കുകയും ചെയ്യാം. അതല്ലെങ്കില്‍ തിയേറ്ററുകള്‍ പൂര്‍ണമായും അടച്ചിടാം. ഇത് സംബന്ധിച്ച് തീരുമാനം തിയേറ്റര്‍ ഉടമകള്‍ക്ക് എടുക്കാമെന്ന് ഫിയോക് ഭാരവാഹികള്‍ അറിയിച്ചു.
അതേസമയം നിയന്ത്രണങ്ങള്‍ നീണ്ടുപോയാല്‍ അടുത്ത മാസം പുറത്തിറക്കാനിരുന്ന സിനിമകളുടെ റിലീസ് മാറ്റിവെയ്ക്കാനാണ് തീരുമാനമെന്ന് സംവിധായകര്‍ വ്യക്തമാക്കി. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചേക്കും. പുതിയ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ റിലീസ് നീട്ടിവെയ്ക്കാനാണ് തീരുമാനമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. മെയ് 13ന് സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. ഫഹദ് ഫാസില്‍ നായകനാകുന്ന മാലിക്കിന്റെ റിലീസും നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മാറ്റുമെന്ന് നിര്‍മാതാവ് ആന്റോ ജോസഫ് അറിയിച്ചു. മെയ് 13 ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനം.
അതേസമയം ‘ഖോ ഖോ’ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവച്ചു. ഒ.ടി.ടി, ടിവി തുടങ്ങിയ സമാന്തര മാധ്യമങ്ങളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. വിഷുവിനാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.